HOME
DETAILS

പണംകവര്‍ച്ച: പിടിയിലായ ദക്ഷിണാഫ്രിക്കന്‍ സ്വദേശികളെ ചോദ്യംചെയ്യും

  
backup
December 23, 2016 | 4:28 AM

%e0%b4%aa%e0%b4%a3%e0%b4%82%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af-%e0%b4%a6

 

ചെറുപുഴ: ചെറുപുഴയിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെത്തി 24000 രൂപ കവര്‍ന്ന കേസില്‍ ദക്ഷിണാഫ്രിക്കന്‍ സ്വദേശികള്‍ പിടിയില്‍. ജ്വല്ലറി കവര്‍ച്ചക്കേസില്‍ കോഴിക്കോട് പന്നിയങ്കര പൊലിസ് കഴിഞ്ഞ ദിവസം പിടികൂടിയ ആഫ്രിക്കന്‍ വംശജര്‍ തന്നെയാണ് ചെറുപുഴയിലും തട്ടിപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞതായി പൊലിസ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നിന്നുള്ള ബൊറോമണ്ട് സാദിഖ് മുഹമ്മദ്, ഹോകന്‍ ഹുസൈന്‍ എന്നയാളുടെ ഭാര്യ ബാഗെരി മന്‍സാര്‍ എന്നിവരാണ് ജ്വല്ലറിയില്‍ നിന്നു പട്ടാപ്പകല്‍ സ്വര്‍ണം കവര്‍ന്നത്. ചെറുപുഴയില്‍ തട്ടിപ്പ് നടത്തിയവരുടെ ദൃശ്യങ്ങളും സമീപത്തെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ കോഴിക്കോട് പൊലിസിന് കൈമാറിയാണ് പ്രതികള്‍ പിടിയിലായവര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. അടുത്തിടെ മാനന്തവാടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി കറന്‍സി മാറ്റാനെന്ന പേരില്‍ യൂറോ തട്ടിയതും ഇതേ സംഘമാണെന്ന നിഗമനത്തിലാണ് പൊലിസ്. തെളിവെടുപ്പിനായി പ്രതികളെ അടുത്ത ദിവസം ചെറുപുഴയിലെത്തിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago