റേഷന്‍ വിതരണം തകര്‍ത്തതിനെതിരേ ധര്‍ണ
കാസര്‍കോട്: പാവപ്പെട്ടവന്റെ അവകാശങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തി കരിഞ്ചത്തക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കും ഒത്താശചെയ്യുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നു ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍. റേഷന്‍ വിതരണം തകര്‍ത്തതിനെതിരേ കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജി നാരായണന്‍ അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി എ ഗോവിന്ദന്‍, സി.ജി ടോണി, ആര്‍ ഗംഗധാരന്‍, കെ ഖാലിദ്, ആര്‍.പി രമേശ് ബാബു, കമലാക്ഷ സുവര്‍ണ, പി.എസ് മുഹമ്മദ്, പി.കെ വിജയന്‍ സംബന്ധിച്ചു.
പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പൂച്ചക്കാട് റേഷന്‍ കടയ്ക്ക് മുന്‍പില്‍ ധര്‍ണ ഡി.സി.സി നിര്‍വാഹക സമിതിയംഗം സത്യന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.പി.എം ഷാഫി അധ്യക്ഷനായി. സാജിദ് മൗവ്വല്‍, സുകുമാരന്‍ പൂച്ചക്കാട്, വി.വി കൃഷ്ണന്‍, വി ബാലകൃഷ്ണന്‍, ചന്തുക്കുട്ടി പൊഴുതല, എം ബല്‍റാം, കെ രാമചന്ദ്രന്‍ സംസാരിച്ചു. പി.കെ പവിത്രന്‍, പി കുഞ്ഞിരാമന്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാറിന്റെ പൊതുവിതരണ സമ്പ്രദായം അട്ടിമറിക്കുന്നതിനു ജനദ്രോഹ നയങ്ങള്‍ക്കുമെതിരേ അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാണിക്കോത്ത് റേഷന്‍ കടയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ഗീതാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.വി അരവിന്ദാക്ഷന്‍ നായര്‍ അധ്യക്ഷനായി. മാണിക്കോത്തു നിന്നാരംഭിച്ച പ്രകടനത്തിനു പി.വി ബാലകൃഷ്ണന്‍, സി രത്‌നാകരന്‍, എം അരവിന്ദാക്ഷന്‍നായര്‍, നാരായണന്‍ മൂലക്കണ്ടം, രമാദേവി, ഷീബാ സതീശന്‍, മോഹനന്‍ തണ്ണോട്ട് എന്നിവര്‍ നേതൃത്വം നല്‍കി. ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ എം.കെ മുഹമ്മദ്കുഞ്ഞി, പി ബാലകൃഷ്ണന്‍, കെ ദിനേശന്‍ മൂലക്കണ്ടം, എം.വി കുഞ്ഞിക്കണ്ണന്‍, ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍ മഡിയന്‍, പി ബാലകൃഷ്ണന്‍, രവീന്ദ്രന്‍ കടപ്പുറം, അനീഷ് രാവണേശ്വരം, കെ.വി ദിനേശന്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച റേഷന്‍ ഷോപ്പ് ധര്‍ണ ഡി.സി.സി പ്രസിഡന്റ് ഹഖീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി.
ഡി.വി ബാലകൃഷ്ണന്‍, രത്‌നാകരന്‍, കെ.പി മോഹനന്‍, മണ്ഡലം സുകുമാരന്‍, അനില്‍ വാഴുന്നൊറൊടി, പ്രവീണ്‍ തോയമ്മല്‍, രവീന്ദ്രന്‍ ചേടി റോഡ്, പത്മരാജന്‍ ഐങ്ങോത്ത്, മധു, പ്രദീപന്‍, ബവിന്‍ രാജ്, സുമതി, ഷീജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."