മംഗലാപുരത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ 1.2 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി
മംഗളൂരു: ബെല്‍ത്തങ്ങാടി താലൂക്ക് ഓഫിസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 1.2 കോടിയുടെ സമ്പാദ്യം കണ്ടെത്തി. ഒന്നാം ക്ലാസ് ഡിവിഷന് അസിസ്റ്റന്റ് ഗോവിന്ദ നായക്കിന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പരക്കെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സ് പരിശോധനക്കെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നടന്ന പരിശോധന ഇന്നലെ പുലര്ച്ചേവരെ തുടര്‍ന്നു. എ.സി.ബി സംഘത്തിലെ ഡിവൈ.എസ്.പി സുധീര്‍ ഹെഗ്ഡെ, എസ്.പി. ചെന്നബസവന്ന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മംഗളൂരു, ഉഡുപ്പി, കാര്‍വാര്‍, ചിക്മംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. 14.5 ലക്ഷം രൂപ വിലവരുന്ന 500 ഗ്രാം സ്വര്‍ണാഭരണം, രണ്ടു ലക്ഷം രൂപയുടെ പുതിയ കറന്‍സി, ബാങ്ക് ലോക്കറില്‍ 10 ലക്ഷം രൂപ, പുറമെ രണ്ടുവീടുകളുടെ ആധാരം, ആഡംബര വീട്ടുപകരണങ്ങള്‍, തുടങ്ങി മൊത്തം 1.2 കോടി രൂപയുടെ
ആസ്തിയാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മറ്റ് പത്തു ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷ്മ പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."