HOME
DETAILS
MAL
സമ്പൂര്‍ണ ശുചിത്വ ഊര്‍ജസംരക്ഷണ സ്കൂളായി താളിപ്പാടം പി.എം.യു.പി
backup
December 24 2016 | 01:12 AM
കരുളായി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരള മിഷന്റെയും കേരളാ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെയും ഭാഗമായി താളിപ്പാടം പി.എം.യു.പി സ്കൂളിനെ സമ്പൂര്‍ണ ശുചിത്വ ഊര്‍ജസംരക്ഷണ സ്കൂളായി പ്രഖ്യാപിച്ചു.
പ്രഖ്യാപന സമ്മേളനം മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി രാധാമണി ഉദ്ഘാടനം ചെയ്യ്തു. ഊര്‍ജസംരക്ഷണ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി റെജി നിര്‍വഹിച്ചു. എ.ഇ.പി ജില്ലാ ജോയിന്റ് കോഡിനേറ്റര്‍ എ. അബ്ദുര്റഹിമാന് മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍ പി. റംലത്ത് അധ്യക്ഷയായി. ഇ.വി ടോമി, പ്രധാനാധ്യാപകന് ബെന്നി ഫിലിപ്പ്, നിലമ്പൂര്‍ ബി.പി.ഒ കെ.ജി മോഹനന്, പി.ടി.എ പ്രസിഡന്റ് മൂസ്സാന്‍, കെ.ഹസീബ്, റഫല്‍ റഹ്മാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."