ചെറുപുഴ പഞ്ചായത്ത് വാര്‍ഡ് ഉപതെരഞ്ഞെടുപ്പ്: പാര്‍ട്ടികള്‍ ഒപ്പത്തിനൊപ്പം
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത് എട്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്താന്‍ യു.ഡി.എഫും തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും. ഇരുവിഭാഗത്തിനും തലവേദനയായി കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും രംഗത്തുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന ചെറുപുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ വല്‍സ ജായിസിന്റെ മരണത്തെത്തുടര്‍ന്നാണ് ജനുവരി നാലിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 19 വാര്‍ഡുകളില്‍ ഒന്‍പത് സീറ്റ് യു.ഡി.എഫിനും രണ്ട് സീറ്റ് കേരളാ കോണ്‍ഗ്രസ്(എം)നും ഒരു സീറ്റ് കോണ്‍ഗ്രസ് വിമതയ്ക്കും ഏഴ് സീറ്റ് എല്‍.ഡി.എഫിനും ആണ് നിലവില്‍.
കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസ് വിട്ടതോടെ പന്ത്രണ്ട് പത്തായി ചുരുങ്ങി. തെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റ് എല്‍.ഡി.എഫ് തിരിച്ചുപിടിക്കുകയും കേരളാ കോണ്‍ഗ്രസിനെ കൂടി കൂട്ടിയാല്‍ 10-9 എന്ന സ്ഥിതിയില്‍ എത്തും. വാര്‍ഡിലെ ശക്തരായ മൂന്നു വനിതാ സ്ഥാനാര്‍ഥികളെയാണ് മൂവരും കളത്തിലിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസിലെ ഷൈനി റോയിയും എല്‍.ഡി.എഫിലെ ലാലി തോമസും ഏറ്റുമുട്ടുമ്പോള്‍ വാര്‍ഡില്‍ സ്വാധീനമുള്ള ഷൈനി സെബാസ്റ്റ്യനെ കളത്തിലിറക്കിയിരിക്കുകയാണ് കേരളാ കോണ്‍ഗ്രസ്(എം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."