സഹകരണ സംരക്ഷണജാഥ ജില്ലയില്‍ പര്യടനം തുടങ്ങി
ചേര്‍ത്തല: സഹകരണസംഘം ജീവനക്കാരുടെ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സഹകരണ സംരക്ഷണജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. സഹകരണമേഖലയെ സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ജാഥ.
കേരള കോഓപറേറ്റീവ് എംപ്ലോയിസ് യൂണിയന്(സിഐടിയു), എംപ്ലായിസ് ഫ്രണ്ട്, എംപ്ലായിസ് കൗണ്‍സില്‍ സംഘടനകള്‍ ചേര്‍ന്നാണ് ജാഥ സംഘടിപ്പിച്ചത്. യൂണിയന് ജില്ലാസെക്രട്ടറി എം ശശികുമാറാണ് ജാഥാ ക്യാപ്റ്റന്‍. ഫ്രണ്ട് ജില്ലാസെക്രട്ടറി കെ കെ മനോജ് വൈസ് ക്യാപ്റ്റനും കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എന്‍ പി കമലാധരന്‍ മാനേജരുമാണ്. വെള്ളിയാഴ്ച രാവിലെ ചേര്‍ത്തല ദേവിക്ഷേത്രത്തിന് വടക്കുവശം സിഐടിയു ജില്ലാസെക്രട്ടറി ആര് നാസര്‍ ഉദ്ഘാടനം ചെയ്തു. കെ ജെ രാജീവ് അധ്യക്ഷനായി. കെ രാജപ്പന് നായര്‍, സി വി തോമസ്, എന്‍ എസ് ശിവപ്രസാദ്, ഡി ബാബു, പി ജി മരളീധരന്‍, പി എസ് ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പള്ളിപ്പുറത്ത് രാധാകൃഷ്ണന് അധ്യക്ഷനായി. തുറവൂരില്‍ സിപിഐ എം ഏരിയസെക്രട്ടറി പി കെ സാബു ഉദ്ഘാടനം ചെയ്തു. പി പി അനില്‍കുമാര്‍ അധ്യക്ഷനായി. കെ വി ദേവദാസ്, ദിലീപ് കണ്ണാടന്‍, ജെ ജി പൈ, കെ കെ രാജപ്പന്, എസ് അശോക് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വയലാര്‍ കവലയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ ആര് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. എ പി പ്രകാശന് അധ്യക്ഷനായി. എസ് ബാഹുലേയന്, ടി ടി ജിസ്മോന്, എന്‍ പി ഷിബു, എം കെ ജയപാല്‍, എന്നിവര്‍ പ്രസംഗിച്ചു. ശേഷം എടത്വയില്‍ ആദ്യനാളിലെ പര്യടനം സമാപിച്ചു. ഫോംമാറ്റിങ് ചെയര്മാന് അഡ്വ. കെ ആര് ഭഗീരഥന് സമാപനയോഗം ഉദ്ഘാടനം ചെയ്തു.
ശനിയാഴ്ച രാവിലെ എട്ടിന് ഹരിപ്പാട് മാധവ ജങ്ഷന് സമീപം ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു രണ്ടാംനാളിലെ പര്യടനം ഉദ്ഘാടനം ചെയ്തു. വൈകിട്ട് അഞ്ചിന് കായംകുളത്ത് ചേരുന്ന സമാപനയോഗം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."