HOME
DETAILS
MAL
വിവാഹവേദിയില്‍ നിന്ന് കാരുണ്യഹസ്തം
backup
May 24 2016 | 03:05 AM
ചെറുവത്തൂര്‍: പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്കായി വിവാഹവേദിയില്‍ നിന്നും കാരുണ്യഹസ്തം. ചെറുവത്തൂര്‍ വെങ്ങാട്ടെ ലിനേഷും സബിതയും തമ്മിലുള്ള വിവാഹവേദിയിലാണ് ജീവകാരുണ്യത്തിന്റെ നന്മ നിറഞ്ഞത്.
മുഴക്കോം കിഴക്കേക്കരയിലെ ഗീതയുടെ ഒരു വയസുള്ള മകള്‍ ശ്രീലക്ഷ്മി ചികിത്സാസഹായം തേടുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ലിനേഷ് ഉള്‍പ്പെടുന്ന വെങ്ങാട്ട് വാട്സ് ആപ് ഗ്രൂപ്പില്‍ എത്തുന്നത്. കുഞ്ഞിനെ സഹായിക്കാന്‍ ഗ്രൂപ്പിലുള്ള എല്ലാവരും തീരുമാനമെടുത്തു.
നല്ലൊരു തുക സമാഹരിക്കാനും സാധിച്ചു. ഇതിനിടയിലാണ് ഇന്നലെ നടന്ന ലിനേഷിന്റെ വിവാഹവേദിയില്‍ നിന്നും നവവധൂവരന്മാര് തുക കൈമാറട്ടെ എന്ന ആശയം അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായത്. ഗ്രൂപ്പംഗങ്ങള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗീതയും കുഞ്ഞുമെത്തി സഹായം സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."