'സുവര്‍ണ'കേരളം വളരുന്നു, സിങ്കപ്പൂരിനും താലികെട്ടി
കൊച്ചി: സിങ്കപ്പൂരിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം 'കൈയിലാക്കി' കേരളത്തിലെ മൂന്ന് സ്വകാര്യപണമിടപാട് സ്ഥാപനങ്ങള്‍. മൂന്നു സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന സ്വര്‍ണത്തിന്റെ അളവ് 195 ടണ്ണില്‍നിന്ന് 263 ടണ്‍ ആയാണ് കഴിഞ്ഞ സെപ്റ്റംബറോടെ വര്‍ധിച്ചത്.
മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ് എന്നീ പണമിടപാട് സ്ഥാപനങ്ങള്‍ക്കാണ് 263 ടണ്‍ സ്വര്‍ണശേഖരം ഉള്ളതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെല്‍ജിയം, സിങ്കപ്പൂര്‍, സ്വീഡന്, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ മൊത്തം സ്വര്‍ണത്തിന്റെ അളവിനേക്കാള്‍ വരും ഇത്.
കേരളത്തിലെ ഏറ്റവും വലിയ ഗോള്‍ഡ് ലോണ്‍ കമ്പനികളില്‍ ഒന്നായ മുത്തൂറ്റ് ഫിനാന്‍സ് 116 ടണ്ണില്‍നിന്ന് 150 ടണ്ണായാണ് നിക്ഷേപം ഉയര്‍ത്തിയത്. മണപ്പുറത്തിനും മുത്തൂറ്റ് ഫിന്‍കോര്‍പ്പിനും യഥാക്രമം 65.9 , 46.88 ടണ്‍ സ്വര്‍ണ നിക്ഷേപമാണുള്ളത്.
ലോകത്തിന്റെ മുപ്പതു ശതമാനം സ്വര്‍ണത്തിന്റേയും വിപണിയാണ് ഇന്ത്യ.
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുപ്രകാരം ഇന്ത്യ 558 ടണ്‍ സ്വര്‍ണശേഖരവുമായി ലോകത്ത് 11-ാം സ്ഥാനത്താണ്. അതില്‍ 263 ടണ്‍ സ്വര്‍ണം കേരത്തിലെ മൂന്നു പണമിടപാട് സ്ഥാപനങ്ങളിലും. രണ്ടു ലക്ഷത്തോളം പേര് കേരളത്തില്‍ സ്വര്ണവ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്.
അമേരിക്കയാണ് സര്ണശേഖരത്തില് മുന്നില്‍(8134 ടണ്‍). ആസ്ട്രേലിയ(79.9 ടണ്‍), കുവൈറ്റ്(79 ടണ്‍), ഡന്മാര്ക്ക്(66.5 ടണ്‍) എന്നിങ്ങനെയാണ് സ്വര്‍ണശേഖരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."