HOME
DETAILS

പരീക്ഷ നടത്തിപ്പില്‍ ക്രമക്കേട്; കേന്ദ്ര സര്‍വകലാശാല അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

  
backup
December 27, 2016 | 6:58 PM

%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയിലെ പടന്നക്കാട് കാംപസില്‍ നടത്തിയ പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്ന ആരോപണത്തെത്തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.
പടന്നക്കാട് ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന ജീനോമിക് സയന്‍സ് വിഭാഗത്തില്‍ കഴിഞ്ഞ മാസം 15നു നടത്തിയ എം.എസ്.സി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ മൊബൈല്‍ നമ്പര്‍ അച്ചടിച്ചു വിതരണം ചെയ്ത സംഭവത്തിലാണ് അസി. പ്രൊഫ. ഡോ. ടോണി ഗ്രേസിനെ സസ്‌പെന്‍ഡ് ചെയ്തത്. പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം നിലവിലിരിക്കേയാണ് ഒരു അധ്യാപകന്‍ ചോദ്യപേപ്പറില്‍ സ്വന്തം മൊബൈല്‍ നമ്പര്‍ അടിച്ചു വിതരണം ചെയ്തത്. ഇതിനെതിരേ പരാതിയുമായി ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ജീനോമിക് വിഭാഗം തലവനും ഡീനും വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് അന്വേഷണ വിധേയമായി ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.
മുന്‍പും പലതവണ ആരോപണ വിധേയനായ അധ്യാപകനെ വൈസ് ചാന്‍സലര്‍ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഈ നടപടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താൽക്കാലിക അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്; സംവരണ വ്യവസ്ഥകളും കർശനമാക്കും

Kerala
  •  2 months ago
No Image

മെയ് 28-ന് നടത്താനിരുന്ന സി.യു.ഇ.ടി യു.ജി പരീക്ഷ മാറ്റി

National
  •  2 months ago
No Image

വയനാട് വീട്ടിനുള്ളിൽ വയോധിക കൊല്ലപ്പെട്ട നിലയിൽ; മോഷണശ്രമത്തിനിടെയെന്ന് സംശയം

Kerala
  •  2 months ago
No Image

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവം ശേഖരിക്കാൻ പോയ ആൾ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

ദുബൈയുടെ ആകാശത്ത് അത്ഭുതം തീർത്ത് ശൈഖ് ഹംദാൻ; പാം ജുമൈറയ്ക്ക് മുകളിൽ നിന്നുള്ള സാഹസിക സ്കൈഡൈവിംഗിന്റെ വീഡിയോ പുറത്ത്

uae
  •  2 months ago
No Image

'കടക്ക് പുറത്ത് എന്ന് പറയേണ്ടത് ഇവനോടല്ലേ?'; എ. വിജയരാഘവനെതിരെ തിരൂരിൽ ഫ്ലക്സ്; പിന്നിൽ മുൻ ഡിവൈഎഫ്ഐ സെക്രട്ടറി

Kerala
  •  2 months ago
No Image

താമരശ്ശേരിയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: പ്രതിക്കായി പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Kerala
  •  2 months ago
No Image

മന്ത്രി സി.പി ജോണിന് വയോജന വകുപ്പ് കൂടി നൽകാൻ ധാരണ; ഉത്തരവ് ഉടൻ

Kerala
  •  2 months ago
No Image

ഡോളറിനെതിരെ കൂപ്പുകുത്തി രൂപ; പ്രവാസികൾക്ക് നേട്ടമോ കോട്ടമോ? പുതിയ വിപണി സാധ്യതകളും ആശങ്കകളും

uae
  •  2 months ago
No Image

കാസർകോട് യുവതി ആസിഡ് കുടിച്ച് മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ; കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  2 months ago