സഹപ്രവര്‍ത്തകന്റെ ചികിത്സയ്ക്കുവേണ്ടി തൊഴിലാളികളുടെ കാരുണ്യയാത്ര
പൂച്ചാക്കല്‍:സഹപ്രവര്‍ത്തകന്റെ ചികിത്സയ്ക്കും നിത്യച്ചെലവിനും വേണ്ടി ഓട്ടോറിക്ഷാത്തൊഴിലാളികളുടെ കാരുണ്യ യാത്ര. പാണാവള്ളി പഞ്ചായത്ത് ഒന്പതാംവാര്ഡ് മാതനാടി വി.എം വിമല്‍കുമാറി(32) ന്റെ ചികിത്സയ്ക്കും നിത്യച്ചെലവിനും വേണ്ടിയാണ് പാണാവള്ളി ബ്ലോക്ക് ഓഫിസിനു സമീപം നാലുകല്ലുംവെളി ഓട്ടോറിക്ഷാ സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഇന്നലെ കാരുണ്യയാത്ര നടത്തിയത്.
ഓട്ടോറിക്ഷാ ഡ്രൈവറായ വിമല്‍കുമാറിന്റെ നട്ടെല്ലിനു സമീപം മജ്ജയില്‍ കാന്‍സറാണെന്ന് രണ്ടുമാസം മുന്‍പ് നടത്തിയ പരിശോധനയില്‍ അറിഞ്ഞത്. തുടര്‍ന്ന് വിമല്‍കുമാറിനെ വിദഗ്ദപരിശോധനയ്ക്കും ചികിത്സയ്ക്കും തിരുവനന്തപുരം ശ്രീചിത്ര റിജണല്‍ കാന്‍സര്‍ സെന്ററില്‍ പ്രവേശിച്ചിരിക്കുകയാണ്. പിതാവും മാതാവും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയവും വരുമാനമാര്‍ഗവും വിമല്‍കുമാര്‍ വാടകയ്ക്കെടുത്ത് ഓടിയിരുന്ന ഓട്ടോറിക്ഷയായിരുന്നു.
രോഗം ബാധിച്ചതോടെ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗവും ഇല്ലാതായി. ആശുപത്രിച്ചെലവിനും മറ്റും വലിയ തുക ആവശ്യമായിവരുന്ന സാഹചര്യത്തിലാണു സഹപ്രവര്‍ത്തകനെ സഹായിക്കാന്‍ സി.െഎ.ടി.യു നാലുകല്ലുംവെളി ഡ്രൈവേഴ്സ് യൂനിയന്റെ നേതൃത്വത്തിലുള്ള 15 ഓട്ടോറിക്ഷത്തൊഴിലാളികള്‍ കാരുണ്യയാത്രയ്ക്കൊരുങ്ങിയത്.
യൂനിയന്‍ കണ്‍വീനറായ ടി.എസ് മണികണ്ഠന്, ടി.ആര് സുപ്രന്, സുബീഷ്, സന്ദീപ്, ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കാരുണ്യയാത്ര സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."