തീവ്രവാദം സാമൂഹ്യപ്രശ്‌നങ്ങളുടെ പ്രതിഫലനം: കാനം രാജേന്ദ്രന്‍
തളിപ്പറമ്പ്: തീവ്രവാദം ക്രമസമാധാന പ്രശ്‌നമല്ലെന്നും അതു സാമൂഹ്യപ്രശ്‌നങ്ങളുടെ പ്രതിഫലനം മാത്രമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പറശ്ശിനിക്കടവ് കോള്‍മൊട്ടയില്‍ സി.പി.ഐ നേതാവ് കെ.വി മൂസാന്‍കുട്ടി മാസ്റ്ററുടെ 25ാം ചരമവാര്‍ഷികാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവരുടെ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനു പകരം അത്തരക്കാരെ ഉന്‍മൂലനം ചെയ്യുന്ന ഭരണകൂടനയങ്ങളെ പിന്തുണയ്ക്കാന്‍ സി.പി.ഐ തയാറല്ല. യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കുന്നതിനോട് സി.പി.ഐ അനുകൂലിക്കുന്നില്ലെന്നും ഇന്ത്യയിലെല്ലായിടത്തും പാര്‍ട്ടിക്ക് ഇതേ നയം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വേലിക്കാത്ത് രാഘവന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാര്‍ അ നുസ്മരണ പ്രഭാഷണം നടത്തി. പി.പി ചന്ദ്രന്‍, വി.വി കണ്ണന്‍, ആര്‍ ശശി, സി.പി ഷൈജന്‍, പി ജയരാം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."