ഇടപാടുകള്‍ ലക്ഷങ്ങളുടേത്; എന്നിട്ടും 'സുരക്ഷാ ബോധ'മില്ലാതെ ബാങ്കുകള്‍
ബോവിക്കാനം: ടൗണുകളിലെയും ഗ്രാമീണ മേഖലകളിലെയും ബാങ്കുകളില്‍ ദിനംപ്രതി ലക്ഷങ്ങളുടെ ഇടപാടുകള്‍ നടക്കുന്നുണ്ടെങ്കിലും പലയിടത്തും സുരക്ഷാ സംവിധാനം പേരിനു പോലുമില്ലെന്ന് ആക്ഷേപം. ഇടപാടുകള്‍ക്കു പുറമെ കോടിക്കണക്കിനു രൂപയുടെ സ്വര്‍ണവും വിവിധ ബാങ്കുകളുടെ ലോക്കറുകളില്‍ സൂക്ഷിക്കുന്നുണ്ട്.
ബാങ്കുകളുടെ സുരക്ഷാ വീഴ്ചകള്‍ മൂലം നടക്കുന്ന കവര്‍ച്ചകളുടെ ഒടുവിലത്തെ ഉദാഹരണമാണ് മുള്ളേരിയയിലെ കേരള ഗ്രാമീണ ബാങ്ക് ശാഖയിലെ കവര്‍ച്ചാ ശ്രമമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ടൗണിലെ വ്യാപാരികള്‍ നിയമിച്ച കാവല്‍ക്കാരനും പരിസരവാസികളും നടത്തിയ സമയോജിതമായ ഇടപെടല്‍ കാരണമാണ് ഇവിടെ വന്‍ കവര്‍ച്ച ഒഴിവായത്.
ഒരു വര്‍ഷം മുമ്പ് ജില്ലയില്‍ നടന്ന രണ്ടു ബാങ്കു കവര്‍ച്ചകള്‍ക്കു ശേഷം മുഴുവന്‍ ബാങ്കുകളിലും സെക്യുരിറ്റി ജീവനക്കാരനെയും സി.സി ടി.വി കാമറയടക്കമുള്ള സുരക്ഷ സംവിധാനങ്ങളും ഒരുക്കണമെന്നു പൊലിസ് നിര്‍ദേശിച്ചിരുന്നെങ്കിലും പല ബാങ്കുകളും സുരക്ഷയുടെ കാര്യത്തില്‍ വീഴ്ച വരുത്തുകയാണ്.
ദിവസേന ലക്ഷങ്ങളുടെ ഇടപാടുകള്‍ നടക്കുമ്പോള്‍ സുരക്ഷ എന്നു പറയാന്‍ ആകെ ഉണ്ടാവുന്നതു നിരായുധരായ കാവല്ക്കാരുടെ സേവനം മാത്രമാണ്.
ചെറുകിട സ്ഥാപനങ്ങള്‍ പോലും സി.സി ടി.വി കാമറകള്‍ ഉപയോഗിക്കുമ്പോള്‍ കോടി കളുടെ ഇടപാടുകള്‍ നടക്കുന്ന ബാങ്കുകള്‍ വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ മടി കാണിക്കുകയാണെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."