HOME
DETAILS
MAL
സി.പി.എമ്മും ബി.ജെ.പിയും അക്രമ രാഷ്ട്രീയം വെടിയണം: യൂത്ത് ലീഗ്
backup
May 24 2016 | 03:05 AM
കണിയാമ്പറ്റ: കേന്ദ്രവും കേരളവും ഭരിക്കുന്ന ഉത്തരവാദപ്പെട്ട രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സഘട്ടനം അവസാനിപ്പിച്ച് നാട്ടില്‍ സമാധാന അന്തരീക്ഷം കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് കണിയാമ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കരണിയില്‍ നടന്ന അക്രമ സംഭവങ്ങളെ യോഗം അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും നാട്ടില്‍ സമാധാനം സ്ഥാപിക്കാനും ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജൗഹര്‍ പുതിയാണ്ടി അധ്യക്ഷനായി. ബഷീര്‍ പഞ്ചാര, ഷെമീര്‍ പാറമ്മല്‍, നില്‍ഷാദ്, ഹാരിസ്, അനീസ്, അസീസ്, അന്‍വര്‍, ഷാജഹാന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."