ശാരീരിക വെല്ലുവിളികള്‍ക്ക് അവധി നല്‍കി അവര്‍ ഒത്തുകൂടി
പേരാമ്പ്ര: ശാരീരിക മാനസിക വെല്ലുവിളികള്‍ക്ക് അവധി നല്‍കി അഭിനയിച്ചും പാട്ടും നൃത്തങ്ങളുമായി അവര്‍ സഹവസിച്ചു. ബലൂണുകളും വര്‍ണക്കടലാസുകളും ആകാശത്തേക്ക് പറക്കുന്നത്കണ്ട് ഉച്ചത്തില്‍ ചിരിച്ചും നൃത്തചുവട്‌വച്ചും പേരാമ്പ്ര റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബി.ആര്‍.സിയില്‍ മാനസികശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെസഹവാസ ക്യാംപ് ആരംഭിച്ചു.
വൈകല്യം മറന്ന് ഇലക്ട്രോണിക്‌സ് രംഗത്തെ പ്രതിഭയായി അറിയപ്പെടുന്ന എം.എ ജോണ്‍സണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഭിന്ന ശേഷിക്കാരായ 30 കുട്ടികളും രക്ഷിതാക്കളുമാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. വെങ്ങപ്പറ്റ ഗവ.ഹൈസ്‌കൂളിലെ സ്മിതം സ്വാന്തന വേദിയിലെ പത്തു കുട്ടികളും ക്യാംപില്‍ പങ്കെടുക്കുന്നുണ്ട്.
ശാരീരിക മാനസിക പ്രയാസങ്ങളാല്‍ പിന്നില്‍ നില്‍ക്കേണ്ടി വരുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനാണ് ക്യാംപ് ലക്ഷ്യമിടുന്നത്. നാളെ രക്ഷിതാക്കള്‍ക്കായി തൊഴില്‍ പരിശീലന ശില്‍പശാലയും പ്രത്യേക ക്ലാസുകളും നടക്കും. ചടങ്ങില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സുനില്‍കുമാര്‍ അരിക്കാം വീട്ടില്‍ അധ്യക്ഷനായി. ബി.പി.ഒ കെ.ശ്രീധരന്‍, ജി.രവി, അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."