HOME
DETAILS
MAL
എല്‍.ഡി.എഫ് മനുഷ്യച്ചങ്ങല
backup
December 30 2016 | 06:12 AM
ഫറോക്ക്: നോട്ട് പ്രതിസന്ധിക്കെതിരേയും സഹകരണ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ മീഞ്ചന്ത മുതല്‍ ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകര ബൈപ്പാസ് വരെ നൂറുകണക്കിനുപേര്‍ കൈകോര്‍ത്തു. ബേപ്പൂര്‍, കുന്ദമംഗലം, തിരുവമ്പാടി നിയോജക മണ്ഡലങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകരാണ് ഇവിടെ ചങ്ങലയില്‍ കണ്ണിയായത്.
മീഞ്ചന്തയില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം വാളക്കട ബാലകൃഷ്ണന് ചങ്ങലയുടെ ആദ്യകണ്ണിയായി. ചെറുവണ്ണൂരില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. ബാലകൃഷ്ണന് നായര്‍, പി.കെ പ്രേംനാഥ്, ടി. വേലായുധന് എന്നിവരും ചുങ്കത്ത് സി.പി.എം ഫറോക്ക് ഏരിയാ സെക്രട്ടറി എം. ഗിരീഷും, രാമനാട്ടുകരയില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എയും കണ്ണികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."