HOME
DETAILS
MAL
കൗതുകമുണര്‍ത്തി പൊലിസിന്റെ തോക്കുകളുടെ പ്രദര്‍ശനം
backup
December 30 2016 | 06:12 AM
ആലപ്പുഴ: പേടിയോടെ വീക്ഷിക്കുന്ന പൊലീസിന്റെ തോക്കും തിരയും കാണികള്‍ തൊട്ടറിഞ്ഞു.
ആലപ്പുഴ നോര്‍ത്ത് ജനമൈത്രി പൊലീസ് കാര്‍ഷിക-വ്യവസായിക പ്രദര്‍ശനം നടക്കുന്ന എസ്.ഡി.വി ഗ്രൗണ്ടില്‍ ഒരുക്കിയ പവിലിയനിലാണ് അപൂര്‍വ കാഴ്ച.ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണഭാഗമായൊരുക്കിയ പ്രത്യേക പവലിയന് നോര്‍ത്ത് ജനമൈത്രി പൊലീസ് എസ്.ഐ ബൈജു നേതൃത്വം നല്‍കി. പവലിയന്‍ സന്ദര്‍ശിക്കാന്‍ കാണികളുടെ തിരക്കായിരുന്നു.
ഹെല്‍മറ്റ് ധരിക്കുന്നതിന്റെ ആവശ്യകതയും,മദ്യ-മയക്കു മരുന്നുകളുടെ അപകടവും ബോധവല്‍ക്കരണ ഭാഗമായിരുന്നു. പൊലീസിന്റെ മുന്‍ കാല യൂണിഫോമിന്റെ ദൃശ്യങ്ങളും അറിവ് പകരുന്നതായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."