ഹജ്ജ് അപേക്ഷ തയാറാക്കാന്‍ ട്രൈനര്‍മാരെ സമീപിക്കാം
കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി ഈവര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നതിനും മറ്റു നിര്‍ദ്ദേശങ്ങള്‍ ഹാജിമാര്‍ക്ക് നല്‍കുന്നതിനും മലപ്പുറം ജില്ലയില്‍ 92 ട്രൈനര്‍മാരെ സംസ്ഥാന ഹജ്ജ് കമ്മറ്റി നിയോഗിച്ചു.
അപേക്ഷ സമര്‍പ്പിക്കാന്‍ താത്പര്യമുള്ളവര്‍ ആവശ്യമായ രേഖകളുമായി ട്രൈനര്‍മാരെ സമീപിച്ചാല്‍ അപേക്ഷ തയ്യാറാക്കാന്‍ അവര്‍ സഹായിക്കുമെന്ന് ജില്ലാ ട്രൈനര്‍ കണ്ണിയന്‍ മുഹമ്മദലി അറിയിച്ചു. 28.02.2018 വരെ കാലാവധിയുള്ള പാസ്പോര്‍ട്ട് കോപ്പി, 3.5*3.5 വലിപ്പത്തിലുള്ള വെള്ള പ്രതലത്തിലുള്ള ഫോട്ടോ, കവര്‍ ലീഡറുടെ നാഷണലൈസ്ഡ് ബേങ്കിന്റെ എക്കൗണ്ട് വിവരങ്ങള്‍, രക്തഗ്രൂപ്പ്, പാസ്പോര്‍ട്ട് അഡ്രസും ഇപ്പോള്‍ താമസിക്കുന്ന അഡ്രസും വിത്യസ്തമാണങ്കില് ആയതിന്റെ രേഖ എന്നിവയാണ് ആവശ്യമായ രേഖകള്‍. അഡീഷണല്‍ ജില്ലാ ട്രൈനര്‍മാരായ പി.പി.എം മുസ്ഥഫ (9446631366), ടി.പി. അഹമ്മദ് സലീം (9447335463), കെ.പി നജീബ് (9400731265), അബ്ദുല്‍ ബഷീര്‍ (9645091030) എന്നിവരെ കൂടാതെ മണ്ഡലം ട്രൈനര്മാരായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തിട്ടുണ്ട്. മഞ്ചേരി അബ്ദുറഹിമാന്.വി. 9895759867, വണ്ടൂര്‍ കബീര്‍ കെ. 9847829110, നിലമ്പൂര്‍ മുഹമ്മദ് അഷ്റഫ്. എ.കെ 9446491716, ഏറനാട് അബ്ദുറസാഖ് നാലകത്ത് 9400854150, കൊണ്ടോട്ടി അബ്ദു റഊഫ്. യു. 9846738287, മലപ്പുറം എ.എം അബൂബക്കര്‍ 9496365097, മങ്കട നൂറുദ്ദീന്‍ എം. 9496361801, പെരിന്തല്‍മണ്ണ ഡോ. സലീം ഫൈസി എം. 9447128390, വള്ളിക്കുന്ന് അബ്ദുല്‍ അസീസ് പി. 9496792586, കോട്ടക്കല്‍ ഇബ്രാഹീം കുട്ടി കെ. 9447158740, വേങ്ങര ഫൈസല്‍.ടി 9847165909, തിരൂരങ്ങാടി ഹമീദ് കുന്നുമ്മല്‍ 9746742635, തവനൂര്‍ നസീര്‍ വി.വി 9946088203, പൊന്നാനി അലിമുഹമ്മദ്. കെ 9072724700, താനൂര്‍ അബ്ദുല്‍ ലത്തീഫ്.കെ 9446022514, തിരൂര്‍ അബ്ബാസലി.ഇ 9447318843. ഹാജിമാര്‍ ഇവര്‍ മുഖേന ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാമെന്നും ജില്ലാ ട്രൈനര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."