'ഉത്സവം 2017' ജനുവരി അഞ്ച് മുതല്‍
പാലക്കാട്: ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന കലാരൂപങ്ങളുമായി 'ഉത്സവം 2017' നടത്തുന്നു. ജനുവരി അഞ്ചു മുതല്‍ 11 വരെ ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്കിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍. ജനുവരി അഞ്ചിന് വൈകിട്ട് 5.30ന് ദ്വാരകാ കൃഷ്ണന്റെ കണ്യാര്‍ കളി. ആറിന് തായില്ലം തിരുവല്ല അവതരിപ്പിക്കുന്ന നാടന്‍പാട്ട് നടക്കും.
ജനുവരി ആറ് വൈകിട്ട് അഞ്ചിന് പനയില്‍ ഗോപാലകൃഷ്ണന്റെ വേലകളി, ആറിന് കെ.എം.നാസറും സംഘവും അവതരിപ്പിക്കുന്ന ദഫ്മുട്ട്-കൈമുട്ട് പാട്ട്, ജനുവരി ഏഴിന് വൈകിട്ട് അഞ്ചിന് അനില്‍ മാരാരുടെ കളമെഴുത്തും പാട്ടും, ആറിന് നാരായണ പെരുവണ്ണാന്റെ തെയ്യം, ജനുവരി എട്ട് വൈകിട്ട് അഞ്ചിന് കലാമണ്ഡലം അജിതയും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരക്കളി-മാര്‍ഗം കളി, ആറിന് എ. രാജമ്മയുടെ പൂപ്പാട തുള്ളല്‍, ജനുവരി ഒന്‍പത് വൈകിട്ട് അഞ്ചിന് ഉദിനൂര്‍ സെന്‍ട്രല്‍ യൂനിറ്റിയുടെ വട്ടപ്പാട്ട് -ഒപ്പന, ആറിന് എ. കോമളന്റെ വനിതാ കോല്‍കളി, ജനുവരി 10 വൈകിട്ട് അഞ്ചിന് തമ്പി പയ്യപ്പള്ളിയുടെ ചവിട്ടുനാടകം, ആറിന് ഇ.എ. കൃഷ്ണന്റെ പയ്യന്നൂര്‍ കോല്‍ക്കളി-ചരട് കുത്തികളി.
ജനുവരി 11 വൈകിട്ട് അഞ്ചിന് ഷൈലജ വിജയന്റെ കാക്കരസി നാടകം, ആറിന് സൂബ്രഹ്മണ്യ യക്ഷഗാനാ സംഘത്തിന്റെ യക്ഷ ഗാനവും നടക്കും.
ജനുവരി വൈകിട്ട് അഞ്ചിന് പി. ഉണ്ണി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി അധ്യക്ഷയാകും. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍. സാജു ശങ്കര്‍, ജില്ലാപഞ്ചായത്ത് അംഗം എം.കെ. ദേവി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. കമലമ്മ, ജോതി വാസന്‍, സി. മാധവിക്കുട്ടി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."