HOME
DETAILS
MAL
ദേശീയ ജൈവവൈവിധ്യ സമ്മേളനം ഫെബ്രുവരിയില്‍
backup
January 05 2017 | 20:01 PM
തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സംഘടിപ്പിക്കുന്ന മൂന്നാമതു ദേശീയ ജൈവവൈവിധ്യ സമ്മേളനം ഫെബ്രുവരി 23, 24 തിയതികളില്‍ തിരുവനന്തപുരത്തു നടക്കും.
ജൈവവൈവിധ്യം സുസ്ഥിര വികസനത്തിന് എന്നതാണ് മുഖ്യവിഷയം. വികേന്ദ്രീകൃത പ്രകൃതിവിഭവ പരിപാലനം, ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ഭൂവിഭാഗ സമീപനങ്ങള്‍, ജൈവവൈവിധ്യം ആരോഗ്യഭക്ഷ്യ സുരക്ഷയ്ക്ക്, ജൈവവൈവിധ്യംസുസ്ഥിരോപയോഗവും നേട്ടങ്ങളുടെ പങ്കുവയ്ക്കലും തുടങ്ങിയവയാണ് ഉപവിഷയങ്ങള്‍.
സമ്മേളനത്തിലേക്ക് വിഷയാവതരണം നടത്താന്‍ താല്പര്യമുള്ള പ്രതിനിധികളില്‍ നിന്നും പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി അബ്സ്ട്രാക്ടുകള്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."