HOME
DETAILS

അടച്ചിട്ടിരിക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണം: സി.പി.എം

  
backup
January 06, 2017 | 12:27 AM

%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b4%b6%e0%b5%81


കൊല്ലം: അടച്ചിട്ടിരിക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും കശുവണ്ടി വ്യവസായത്തെ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്നും വ്യവസായികള്‍ പിന്‍മാറണമെന്നും സി.പി.എം ജില്ലാസെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഫാക്ടറികള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന സമരം കൂടുതല്‍ ശക്തമാക്കും. കശുവണ്ടി മേഖലയിലെ തകര്‍ച്ച സമൂഹത്തെ ഒന്നടങ്കം ബാധിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ ഇറക്കുമതി നികുതിയും കേന്ദ്ര നയങ്ങളും വ്യവസായത്തിന് ഭീഷണിയാണ്.
കുറഞ്ഞ കൂലി നല്‍കി അന്യ സംസ്ഥാനങ്ങളില്‍ വ്യവസായം നടത്തുന്നതും നിലവാരം ഇല്ലാത്ത പരിപ്പ് ഉല്‍പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നതും ലാഭം വര്‍ധിപ്പിക്കാന്‍ മുതലാളിമാര്‍ സ്വീകരിക്കുന്ന കുറുക്ക്‌വഴികളാണ്. ഈ നടപടിയില്‍ നിന്നും വന്‍കിട വ്യവസായികള്‍ പിന്‍മാറിയില്ലെങ്കില്‍ നമ്മുടെ കയര്‍, കൈത്തറി വ്യവസായങ്ങള്‍ക്ക് നേരിട്ട തകര്‍ച്ച കശുവണ്ടി വ്യവസായത്തിലും ആവര്‍ത്തിക്കും. ഈ സമീപനം തിരുത്താന്‍ മുതലാളിമാര്‍ തയ്യാറാകണമെന്ന് ബാലഗോപാല്‍ പറഞ്ഞു. തോട്ടണ്ടി ഇറക്കുമതി ചെയ്ത് ഊഹക്കച്ചവടം വഴി ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം വന്‍കിട മുതലാളിമാര്‍ക്ക് ഫാക്ടറി നടത്താതെ ട്രേഡിങില്‍ കേന്ദ്രീകരിക്കാനാണ് താല്‍പര്യം. ഇത് ചെറുകിടക്കാരുടെ ലാഭത്തില്‍ കുറവ് വരുത്തുകയും ഫാക്ടറി നടത്താതെ കച്ചവടം ചെയ്യുന്നവര്‍ക്ക് വന്‍ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ രീതി തിരുത്തി സര്‍ക്കാരുമായി സഹകരിച്ച് തുറന്ന ചര്‍ച്ചയിലൂടെ ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകണം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടഞ്ഞുകിടന്ന കശുവണ്ടി വികസന കോര്‍പറേഷന്റെയും കാപ്പക്‌സിന്റെയും ഫാക്ടറികള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് തുറന്ന് പ്രവര്‍ത്തിപ്പിച്ചത്. ഇതുവഴി കോര്‍പറേഷന് 1.25 കോടി രൂപ ലാഭമുണ്ടാക്കാനായി. ഇത് ഇഷ്ടപ്പെടാത്തവരാണ് ഇപ്പോള്‍ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ത്വരിതാന്വേഷണം മന്ത്രി മെഴ്‌സിക്കുട്ടി അമ്മ തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായാണ് ഇത്തരം ആരോപണങ്ങള്‍. പൊതുമേഖലാ ഫാക്ടറികള്‍ തുറന്നതോടെയാണ് മറ്റ് ഫാക്ടറികളും തുറക്കാന്‍ ഇടയായതെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം ജില്ലാസെക്രട്ടറിയറ്റ് അംഗം എന്‍.എസ് പ്രസന്നകുമാര്‍, ജില്ലാകമ്മിറ്റിയംഗം അജയകുമാര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  a month ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  a month ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  a month ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  a month ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  a month ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  a month ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  a month ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  a month ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  a month ago