ജാമിഅ: സമ്മേളനം; തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍
കോഴിക്കോട്: കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പട്ടിക്കാട് ഫൈസാബാദില്‍ ആരംഭിച്ച ജാമിഅ: നൂരിയ്യ: അറബിക് കോളജ് 54-ാം വാര്‍ഷിക 52-ാം സനദ് ദാന സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ആരംഭിച്ചു.
ഞായറാഴ്ച വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനം പൂര്‍ണ്ണമായും www.jamianooriya.org, www.keralaislamicroom.com എന്നീ വെബ് സൈറ്റുകള്‍ വഴിയും ബൈലക്‌സ് മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ഇസ്‌ലാമിക് ക്ലാസ്സ്‌റൂം വഴിയും ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും തല്‍സമയം വീക്ഷിക്കാനും ശ്രവിക്കാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ് റേഡിയോ, ലൈവ് ടി.വി എന്നിവ വഴി മൊബൈലിലൂടെ എച്ച്.ഡി സൗകര്യത്തോടെയും സമ്മേളനം തല്‍സമയം വീക്ഷിക്കാം. 24 മണിക്കൂറും മൊബൈലില്‍ ലഭ്യമാകുന്ന 'KICR SKSSF Radio' റേഡിയോ, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."