എരഞ്ഞോളിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ ആക്രമിച്ചു
തലശ്ശേരി: എരഞ്ഞോളി പാലത്തിനു സമീപം ബി.ജെ.പി പ്രവര്‍ത്തകനെ ഒരു സംഘം മര്‍ദിച്ചു. വര്‍ക്ക്ഷോപ്പ് ഉടമയായ ബവിഷ നിവാസില്‍ കെ സുനില്‍കുമാറിനെ(40)യാണ് കടയില്‍ കയറി പത്തംഗ സംഘം മര്‍ദിച്ചത്. സി.പി.എം പ്രവര്‍ത്തകരായ സുമിത്ത്, സുനില്‍, സുബി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പൊലിസ് കേസെടുത്തു. തലക്കും മറ്റും ഗുരുതരമായി പരുക്കേറ്റ സുനില്‍കുമാറിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ബി.ജെ.പി എരഞ്ഞോളിപാലത്ത് ഹര്‍ത്താലാചരിച്ചു. സംഭവത്തിനു ശേഷം സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ എരഞ്ഞോളിപ്പാലത്തിനു സമീപത്തെ മത്സ്യവില്‍പ്പന ഷെഡ് തകര്‍ക്കുകയും സി. പി.എം കൊടിമരവും പ്രചാരണ ബോര്‍ഡുകളും നശിപ്പിക്കുകയും ചെയ്തു. സി.പി.എം പ്രവര്‍ത്തകനായ സുനില്‍കുമാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു. നേരത്തെ ബോംബേറ് കേസില്‍ പ്രതിയായ സുനില്‍കുമാര്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പ്രദേശത്ത് കനത്ത പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."