താലൂക്ക് ആശുപത്രിയാക്കിയിട്ട് രണ്ടുവര്‍ഷം; അടിസ്ഥാനസൗകര്യങ്ങളൊന്നുമായില്ല
കിനാലൂര്‍: ബാലുശ്ശേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചിട്ട് രണ്ടുവര്‍ഷം തികയുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമായില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. ഒരു താലൂക്ക് ആശുപത്രിക്ക് വേണ്ട യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇനിയും ഇവിടെയൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. പുതിയ സര്‍ക്കാറിലായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.
സ്ഥലം എം.എല്‍.എയും നേതാക്കന്മാരും പലതവണ ആശുപത്രി സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ മനസിലാക്കിയതാണെങ്കിലും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിച്ചിട്ടില്ല.
ആശുപത്രിയില്‍ ആകെയുള്ളത് നാല് ഡോക്ടര്‍മാര്‍മാരാണ്. ഇവര്‍ക്കാണെങ്കില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ചുമതലയും മീറ്റിങ്ങുകളിലും പങ്കെടുക്കേണ്ടതിനാല്‍ കൃത്യമായി ആശുപത്രിയില്‍ വരാനും കഴിയുന്നില്ല.
800ലേറെ രോഗികള്‍ ദിവസേന ആശുപത്രിയില്‍ എത്തുന്നുണ്ട്. മണിക്കൂറുകളോളം ക്യൂ നിന്നാണ് ഇവര്‍ ചികിത്സ തേടുന്നത്. ബന്ധപ്പെട്ട അധികാരികള്‍ ഇനിയെങ്കിലും രോഗികളുടെ പ്രയാസം മനസിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."