മണ്ഡലത്തില്‍ 21.60 കോടിയുടെ റോഡ് നിര്‍മാണത്തിന് ടെണ്ടറായി: പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജനയില്‍ ഉള്‍പ്പെടുത്തി കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ 21.60 കോടിയുടെ റോഡുനിര്‍മാണത്തിനുളള ടെണ്ടര്‍ ക്ഷണിച്ച് ഉത്തരവായതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. നിര്‍മാണശേഷം റോഡുകളുടെ അഞ്ച് വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ കൂടി ചേര്‍ത്താണ് ടെണ്ടര്‍ ക്ഷണിച്ചിട്ടുളളത്.
അഞ്ചല്‍ ബ്ലോക്കിലെ ചണ്ണപ്പേട്ട മൂര്‍ത്തിക്കാവ് കോടന്നൂര്‍ ആനക്കുളം റോഡിന് 4.47 കോടി, നെടുമ്പാറ കുറവന്‍താവളം മാമ്പഴത്തറ റോഡിന് 10.76 കോടി , ചടയമംഗലം ബ്ലോക്കിലെ പുല്ലുപന കഞ്ഞിക്കുഴി റോഡിന് 1.46 കോടി , മുരുക്കുമണ്‍ കമ്പനിമല ഇടത്തറ റോഡിന് 3.86 കോടി, ഇത്തിക്കര ബ്ലോക്കിലെ കിണറുമുക്ക് ദേവി സ്‌കൂള്‍ റോഡിന് 1.45 കോടി രൂപയുടെ അടങ്കല്‍ തുകയ്ക്കാണ് ടെണ്ടര്‍ ക്ഷണിച്ചിട്ടുള്ളത്.
ആധുനിക സാങ്കേതിക മാര്‍ഗങ്ങളിലൂടെയുളള റോഡു നിര്‍മാണമാണ് ലക്ഷ്യമിട്ടിട്ടുളളത്. ഈമാസം 27നാണ് ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതിയെന്നും എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."