ആദര്‍ശ ഖണ്ഡനങ്ങളില്‍ ചെറുപ്പം മുതല്‍
മലപ്പുറം: ആദര്‍ശ പ്രഭാഷണങ്ങളിലും പുത്തനാശയക്കാര്‍ക്കെതിരേയുള്ള ഖണ്ഡന പ്രഭാഷണങ്ങളിലും ചെറുപ്പകാലം മുതല്‍തന്നെ ബാപ്പു മുസ്്‌ലിയാര്‍ വേദികളില്‍ തെളിഞ്ഞിരുന്നു. ജാമിഅ നൂരിയ്യയിലെ മുത്വവ്വല്‍ പഠനകാലത്താണ് ബാപ്പു മുസ്‌ലിയാര്‍ ബിദഇകള്‍ക്കെതിരേ വേദികളില്‍ പ്രഭാഷണ രംഗത്തെത്തുന്നത്.
പിതാവ് അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.വി മുഹമ്മദ് മുസ്‌ലിയാര്‍, ആമയൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുടെയും ഉപദേശനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ആദര്‍ശ പ്രസംഗരംഗത്തേക്കുള്ള കടന്നുവരവ്.
അവരോടൊപ്പം വേദികളില്‍ ബിദഇകള്‍ക്കെതിരേ ശക്തിയുക്തം പോരാടിയ അദ്ദേഹം ഒറ്റയ്ക്കും പല വേദികളില്‍ പാരമ്പര്യ ആദര്‍ശത്തിന്റെ സംരക്ഷകനായി വീറോടെ നിലയുറപ്പിച്ചു. അവരുടെ നേതൃത്വത്തില്‍ നടന്ന കണിയാപുരം, ചെറുതുരുത്തി, പാലക്കാട് ജില്ലയിലെ പാടൂര്‍, കോഴിക്കോട് കുറ്റിച്ചിറ, മലപ്പുറം ജില്ലയിലെ കൊട്ടപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ ബിദഇകള്‍ക്കെതിരേയുള്ള ആദര്‍ശപ്രസംഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. മുഖാമുഖം വേദികളിലായിരുന്നു അന്നു വാദപ്രതിവാദങ്ങള്‍ നടന്നിരുന്നത്.
ഒരിക്കല്‍ പട്ടാമ്പി അങ്ങാടിയില്‍ നടന്ന ആദര്‍ശപ്രസംഗം കഴിഞ്ഞിറങ്ങുമ്പോള്‍ പ്രാമാണിക തെളിവുകളും രേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിക്കപ്പെട്ടു. സംഘാടകരുടെ തന്ത്രപരമായ നീക്കത്തിന്റെ ഫലമായി അതു വീണ്ടെടുക്കുകയായിരുന്നു. പില്‍ക്കാലത്തു നിരവധി പണ്ഡിത ക്ലാസുകള്‍ക്കും നേതൃത്വം നല്‍കാന്‍ അവസരമുണ്ടായി. വിഷയങ്ങളെ അപഗ്രഥിക്കുന്നതിലും അവ സദസിനു ബോധ്യപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റെ മികവ് ശ്രദ്ധേയമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."