പ്രവാസം ദുരിതമാണ്
പ്രവാസം ദുരിതമാണെന്നു സമ്മതിക്കാത്ത പ്രവാസിയോ അദ്ദേഹത്തെ ചുറ്റിപ്പറ്റി കഴിയുന്നവരോ ഇല്ലെന്നതു നഗ്നസത്യമാണ്. മണലിന്റെ ചൂടും സൂര്യന്റെ താപവുമറിയാത്ത പ്രവാസികളുണ്ടെങ്കിലും വേര്‍പാടിന്റെ നോവനുഭവിക്കാത്തവര്‍ വിരളമായിരിക്കും.
ഭാര്യയും സന്താനങ്ങളുമായി വൈദേശികജീവിതം നയിക്കുന്നവര്‍ക്കു നഷ്ടപ്പെടുന്നതു താന്‍ ജനിച്ചുവളര്‍ന്ന മണ്ണും അതിന്റെ ചൂരുമാണ്.
ലോകത്തെ അറിയപ്പെടുന്ന കണ്‍സ്യൂമര്‍ സൊസൈറ്റിയാണു മലയാളികള്‍. അതിനാല്‍ ഉപഭോഗസമൂഹത്തിന്റെ എല്ലാതരം രോഗങ്ങളും ആര്‍ഭാടങ്ങളും സമൂഹത്തിലേക്കു മൊത്തത്തില്‍ ഇറക്കുമതി ചെയ്തു എന്നൊരു ക്രെഡിറ്റുകൂടി ഏറ്റെടുക്കാവുന്നതാണ്.
ഉത്തരേന്ത്യയില്‍ വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും വ്യക്തമായ കാഴ്ചപ്പാടില്ലാതെ ജീവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് കഴിഞ്ഞ മുപ്പതുവര്‍ഷമായി നിസാരമായ മാറ്റമാണുണ്ടായിട്ടുള്ളത്. സമാനമായ കാലാവസ്ഥ കേരളത്തിലും നിലനില്‍ക്കെ ഗള്‍ഫ് ബൂമിന്റെ പേരില്‍ നാം സ്വായത്തമാക്കിയത് എണ്ണിയാലൊടുങ്ങാത്ത രോഗങ്ങളും അത്യാഗ്രഹവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."