ഫയര്‍സ്റ്റേഷന്‍ നിര്‍മാണത്തിന് തുടക്കമായി
എരമല്ലൂര്‍: അരൂരില്‍ ഫയര്‍സ്റ്റേഷന്‍ നിര്‍മാണത്തിന് തുടക്കമായി. ഫയര്‍സ്റ്റേഷന്‍ നിര്‍മിക്കുന്നതിന്റെ ആദ്യപടിയായി അരൂര്‍ - ഇടക്കൊച്ചി സംസ്ഥാന പാതയോടു ചേര്‍ന്നു അരൂര്‍ മുക്കത്തെ പഴയ പൊലിസ് സ്റ്റേഷന്‍ കെട്ടിടം പൊളിച്ചുതുടങ്ങി.
അരൂര്‍ ഇന്‍ഡസ്ടിയ ല്‍ അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് ഫയര്‍സ്റ്റേഷന്റെ കെട്ടിടം നിര്‍മിക്കുന്നത് .ഫയര്‍സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പൊലിസ് സ്റ്റേഷന്‍ കെട്ടിടം പൂര്‍ണ്ണമായി പൊളിച്ചുനീക്കുകയും ജനുവരി അവസാനത്തോടെ ഫയര്‍സ്റ്റേഷനുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിക്കവാന്‍ കഴിയുന്ന നിലയിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.
അരൂരിലെ പഴയ പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിന് പതിറ്റാïുകളുടെ പഴക്കമുï്.ഇവിടെ ഫയര്‍സ്റ്റേഷന്‍ വരുന്നതോടെ അരൂര്‍ വ്യവസായ കേന്ദ്രം, അരൂര്‍ ,ചന്തിരൂര്‍ ,എഴുപുന്ന, എരമല്ലൂര്‍, അരൂക്കുറ്റി, പാണാവള്ളി, കുമ്പളങ്ങി, ഇടക്കൊച്ചി, കുമ്പളം, കുത്തിയതോട്, തഴുപ്പ്, പറയ കാട്, കോടംതുരുത്ത്,പളളൂരുത്തി, പെരുമ്പട പ്പ്, ചെല്ലാനം, തുടങ്ങിയ പ്രദേശങ്ങളിലുïാകുന്ന അഗ്‌നിബാധ മൂലമുള്ള ദുരന്തങ്ങള്‍ക്ക് പരിഹാരമാകുന്ന നിലയില്‍ ഫയര്‍ സ്റ്റേഷന് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും. ഫയര്‍സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രï് യൂണിറ്റ് ഫയര്‍ഫോഴ്‌സുംഒരു ജീപ്പുംഅരൂര്‍ ഫയര്‍സ്റ്റേഷന് ലഭിക്കും.
അരൂരിന് ചുറ്റുമുള്ള ഏകദേശം 30 കിലോമീറ്റര്‍ ദൂരപരിധിയില്‍ അഗ്‌നിബാധാ ദുരന്തങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥിതിക്ക് അരൂര്‍ ഫയര്‍സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പരിഹാരമാകുകയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."