HOME
DETAILS

ശതാബ്ദിയുടെ നിറവില്‍ ബാലരാമപുരം ഹൈസ്‌കൂള്‍

  
backup
January 14 2017 | 01:01 AM

%e0%b4%b6%e0%b4%a4%e0%b4%be%e0%b4%ac%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%be%e0%b4%b2


ബാലരാമപുരം: ബാലരാമപുരത്തെ പഴയ മിഡില്‍ സ്‌കൂള്‍ ശതാബ്ദിയുടെ നിറവില്‍. എച്ച്.എസ് ബാലരാമപുരം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ സരസ്വതി ക്ഷേത്രം 1917 ജൂണിലാണ് പ്ലാവിളാകത്ത് പുത്തന്‍വീട്ടില്‍ ഉമ്മിണിനാടാര്‍ സ്ഥാപിച്ചത്. നവശക്തി ദിനപത്രത്തിന്റെ പത്രാധിപര്‍ രാമന്‍പിളളയുടെ സഹായ സഹകരണങ്ങളും ഈ വിദ്യാഭ്യാസ സ്ഥാപനത്തിനുണ്ടായിരുന്നു.
കെ.വി.രാമകൃഷ്ണനായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. തങ്കപ്പന്‍പിളള ആദ്യ വിദ്യാര്‍ഥിയും. ആകെ 14 വിദ്യാര്‍ഥികള്‍.
1947-ല്‍ ഹിന്ദു മിഡില്‍ സ്‌കൂള്‍ എന്ന് നാമകരണം ചെയ്യപ്പെട്ട വിദ്യാലയം അതേ വര്‍ഷം ഹൈസ്‌കൂള്‍ ബാലരാമപുരം എന്ന നിലയിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യുകയായിരുന്നു.
മുന്‍മന്ത്രി ബി.ജെ.തങ്കപ്പന്‍ , ഗുജറാത്തിലെ മുന്‍ അഡീഷണല്‍ ഡി.ജി.പി ആര്‍.ബി.ശ്രീകുമാര്‍ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തലങ്ങളിലുളള പ്രശസ്തരായ പലരും ഈ വിദ്യാലയ മുത്തശ്ശിയുടെ കുട്ടികളാണ്. നൂറ് വയസ് പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആലോചിക്കുന്നതെന്ന് ഹെഡ്മിസ്ട്രസ് എന്‍.എസ്.ബെറ്റി പറഞ്ഞു. ആഘോഷ പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ കഴിഞ്ഞദിവസം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്നിരുന്നതായി മാനേജര്‍ ആര്‍.ചന്ദ്ര ബാബു അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാട്ടാന ആക്രമണത്തിൽ മരിച്ച അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും; വനമന്ത്രി എ കെ ശശീന്ദ്രൻ

Kerala
  •  18 days ago
No Image

ഈ പരിപാടി ഇവിടെ നടപ്പില്ലെന്ന് കുവൈത്ത്; എന്നിട്ടും ആവര്‍ത്തിച്ച് പ്രവാസിയും സ്വദേശിയും

Kuwait
  •  18 days ago
No Image

വിസ്മയം തീര്‍ത്ത് ദുബൈ വേള്‍ഡ് കപ്പിലെ ഡ്രോണ്‍ ഷോ; ആകാശത്ത് മിന്നിത്തിളങ്ങി യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും

uae
  •  18 days ago
No Image

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്ന അമ്മക്ക് പരുക്ക്, സംഭവം പാലക്കാട് 

Kerala
  •  18 days ago
No Image

ഹോട്ട് എയര്‍ ബലൂണ്‍ അപകടത്തില്‍ മരണം സംഭവിച്ചെന്ന്‌ പ്രചാരണം; നിഷേധിച്ച് ദുബൈ പൊലിസ്

uae
  •  18 days ago
No Image

വഖ്ഫ് ഭേദഗതി നിയമം: സമസ്തയ്ക്ക് വേണ്ടി ഹാജരാകുക മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി | Samastha in Supreme Court

Kerala
  •  18 days ago
No Image

സിബിഎഫ്സിയേക്കാൾ വലിയ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നു; സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ എമ്പുരാൻ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  18 days ago
No Image

സെര്‍വിക്കല്‍ കാന്‍സര്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് യുഎഇ; 2030ഓടെ 13 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള രാജ്യത്തെ 90% പെണ്‍കുട്ടികള്‍ക്കും എച്ച്പിവി കുത്തിവയ്പ് നല്‍കും

uae
  •  18 days ago
No Image

സംശയം തോന്നി ഡാൻസാഫ് സംഘം പരിശോധിച്ചു; അടിവസ്ത്രത്തിൽ കടത്തിയ രാസലഹരിയുമായി യുവാവ് പിടിയിൽ

Kerala
  •  18 days ago
No Image

ആവേശം തീര്‍ത്ത് കുതിരക്കുളമ്പടികള്‍; ദുബൈ വേള്‍ഡ് കപ്പ് ഖത്തറിന്റെ ഹിറ്റ് ഷോക്ക്

uae
  •  18 days ago