HOME
DETAILS
MAL
വ്യാജ രേഖയുണ്ടാക്കി കാര്‍ മറിച്ച് വിറ്റ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍
backup
January 14, 2017 | 2:02 AM
കിളിമാനൂര്‍ :കാര്‍ വാടകക്കെടുത്ത് വ്യാജ രേഖയുണ്ടാക്കി മറിച്ച് വിറ്റ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍ .കോട്ടുകാല്‍ നെല്ലിമൂട് മണ്ണാക്കല്ല് ചരുവിള വീട്ടില്‍ യേശുദാസ് (57) മകന്‍ അനില്‍കുമാര്‍ (30) എന്നിവരെയാണ് പള്ളിക്കല്‍ എസ് ഐ ദീപു എ എസ് ഐ സലിം എന്നിവരുടെ സംഘം അറസ്റ്റുചെയ്തത് .കേസില്‍ ഉള്‍പ്പെട്ട രണ്ടു പേരെ കൂടി പിടികൂടാനുണ്ട് .വിഷ്ണു (25),അനീഷ് (27) എന്നിവരെയാണ് പിടികൂടാനുള്ളത് .ഇരുവരും ഒളിവിലാണ് . മടവൂര്‍ സീമന്തപുരത്ത് നിന്നും കാര്‍ വാടകക്കെടുത്ത് വ്യാജ രേഖ ഉണ്ടാക്കി മറിച്ച് വില്‍പ്പന നടത്തിയെന്നാണ് കേസ് .കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് .പിടികൂടിയവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ ചെയ്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."