ബസുകളുടെ അമിതവേഗതക്കെതിരേ പൊതുജനം രംഗത്ത്
പട്ടാമ്പി: റോഡ് വിപുലീകരണം നടത്തിയ പട്ടാമ്പി-പള്ളിപ്പുറം റോഡില്‍ ഓടുന്ന ബസ്സുകളുടെ അമിത വേഗതക്കെതിരേ നാട്ടുകാര്‍ രംഗത്ത്. കഴിഞ്ഞദിവസം കൊടുമുണ്ട യാറത്തിന് സമീപം ബസില്‍നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചതിനെ തുടര്‍ന്ന് ഈ റൂട്ടിലോടുന്ന മനൂസ് ബസിന്റെ ചില്ലുകള്‍ രോഷാകുലരായ നാട്ടുകാര്‍ തകര്‍ത്തിരുന്നു.
ഇതേവഴിയിലെ ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളെ കയറ്റാത്തതിനെതിരെയും ബസ് നിശ്ചിത സ്ഥലത്ത് നിറുത്താതിനും സംഘര്‍ഷം നടന്നു.
ഇതുസംബന്ധിച്ച് പൊലിസിന് പരാതി കിട്ടിയതിനെ തുടര്‍ന്ന് ബസുടമകളുമായി ചര്‍ച്ച നടത്തിയിരുന്ന സമയത്താണ് ബസില്‍നിന്ന് വീണ് വീട്ടമ്മയുടെ മരണം നടക്കുന്നത്. അതിനാല്‍ തന്നെ അമിവേഗതയില്‍ ഓടുന്ന ബസുകള്‍ക്കെതിരേയും ഇതിലെ ജീവനക്കാര്‍ക്കെതിരേയും കര്‍ശന നടപടി എടുക്കുമെന്ന് ആര്.ടി.ഒ പറഞ്ഞു. വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന റോഡ് വിപുലീകരിച്ചതിന് ശേഷം വാഹനങ്ങള്‍ അമിതവേഗതയിലാണ് പോകുന്നതെന്ന് യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."