കേരള സര്‍വകലാശാല ഡയറിയിലും സി.പി.ഐ മന്ത്രിമാര്‍ക്ക് അവഗണന
തിരുവനന്തപുരം: ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐയുടെ മന്ത്രിമാര്‍ക്ക് കേരള സര്‍വകലാശാലയുടെ ഡയറിയിലും അവഗണന. സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ ഡയറിയില്‍ അക്ഷരമാലക്രമം പാലിക്കാതെ സി.പി.എം മന്ത്രിമാരുടെ പേരിനു ശേഷമാണ് സി.പി.ഐ മന്ത്രിമാരുടെ പേര് ചേര്‍ത്തിരിക്കുന്നത്.
അക്ഷരമാലക്രമം ഒഴിവാക്കിയ സാഹചര്യത്തില്‍ മന്ത്രിമാരുടെ സീനിയോറിറ്റി ലിസ്റ്റില്‍ പാലിച്ചിട്ടുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിനുശേഷം ചേര്‍ത്തിരിക്കുന്നത് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ പേരാണ്. മുതിര്‍ന്ന സി.പി.എം നേതാവു കൂടിയായ മന്ത്രി എ.കെ ബാലന്റെ പേരു വരുന്നത് അതിനു താഴെയാണ്. മറ്റൊരു മുതിര്‍ന്ന നേതാവായ ടി.എം തോമസ് ഐസക്കിന്റെ പേര് എ.സി മൊയ്തീനും താഴെയായി 11ാം സ്ഥാനത്താണ്. അതിനു താഴെ കെ.ടി ജലീല്‍. അതിനും താഴെയാണ് സി.പി.ഐ മന്ത്രിമാരുടെ പേരുള്ളത്. ഇ. ചന്ദ്രശേഖരന്‍, വി.എസ് സുനില്‍കുമാര്‍, പി. തിലോത്തമന്‍, കെ. രാജു എന്ന ക്രമത്തിലാണ് അവരുടെ പേരു ചേര്‍ത്തിരിക്കുന്നത്. മറ്റു ഘടകകക്ഷി മന്ത്രിമാരുടെ പേര് അതിനും താഴെയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഡയറിയില്‍ ഇതുപോലെ പേരിന്റെ ക്രമം തെറ്റിച്ച് സി.പി.ഐ മന്ത്രിമാരെ അവഗണിച്ചത് വിവാദമായിരുന്നു.
ഇതില്‍ സി.പി.ഐ നേതൃത്വം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അച്ചടിച്ച ഡയറിയുടെ കോപ്പികള്‍ പിന്‍വലിച്ച് പുതിയ ഡയറി മാറ്റി അച്ചടിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."