HOME
DETAILS

കോഴിച്ചെനയില്‍ ഒഴിവായത് വന്‍ ദുരന്തം

  
backup
January 15 2017 | 02:01 AM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d

കോട്ടക്കല്‍: ഇന്നലെ കോഴിച്ചെനയിലുണ്ടായ വാഹനാപകടത്തില്‍ ഒഴിവായത് വന്‍ ദുരന്തം. ലോറി നിയന്ത്രണംവിട്ട് പതിനാലു വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പാലച്ചിറമാട് കയറ്റം കഴിഞ്ഞ ശേഷമാണ് ലോറി നിയന്ത്രണംവിട്ട് അപകടത്തില്‍പെടുന്നത്. മേലേ കോഴിച്ചെന മുതല്‍ പൂക്കിപ്പറമ്പുവരെ കുത്തനെയുള്ള ഇറക്കമായതിനാല്‍ വാഹനം നിയന്ത്രിക്കാന്‍ പറ്റാതെയുമായിരുന്നു.
നിയന്ത്രണംവിട്ട ലോറി തൊട്ടുമുന്നിലുണ്ടായിരുന്ന കാറിനാണ് ആദ്യം ഇടിക്കുന്നത്. പിന്നീട് എതിരേ വന്ന വാഹനങ്ങളിലും താഴെ കോഴിച്ചെന അങ്ങാടിയില്‍ ടാക്‌സി പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. ഇതിനു പുറമേ കടകളിലേക്കു സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ വാഹനങ്ങളും അപകടത്തില്‍പെട്ടു. സാധാരണ ഈ ഭാഗത്തു യാത്രക്കാരുടെ തിരക്കനുഭവപ്പെടാറുണ്ട്.
പെരുമണ്ണ, ചെട്ടിയാംകിണര്‍ ഭാഗത്തുനിന്നുള്ളവര്‍ കോട്ടക്കല്‍, കക്കാട് ഭാഗങ്ങളിലേക്കു പോകാനായി ബസ് കാത്തിരിക്കുന്നത് ഇവിടെയാണ്. രണ്ടാം ശനിയാഴ്ചയായതിനാല്‍ ബസ് സ്റ്റോപ്പില്‍ ആളുകള്‍ കുറവായിരുന്നു. കൂടാതെ, സ്‌കൂള്‍ പ്രവൃത്തിദിവസമല്ലാത്തതിനാല്‍ വിദ്യാര്‍ഥികളടെ തിരക്കില്ലാത്തതും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.
അമിത വേഗതയിലെത്തിയ ലോറി കണ്ട് അങ്ങാടിയിലുള്ളവര്‍ ഓടുകയായിരുന്നു. ബൈക്ക് യാത്രികരായ നാലു പേര്‍ക്കും കാറിലുണ്ടായിരുന്ന സ്ത്രീയടക്കം രണ്ടു പേര്‍ക്കും പരുക്കേറ്റു. സമീപത്തെ കടകളിലുള്ളവരും നാട്ടുകാരും എത്തി അപകടത്തില്‍പെട്ടവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ദേശീയപാത പാലച്ചിറമാട് മുതല്‍ പൂക്കിപ്പറമ്പുവരെയുള്ള ഒന്നര കിലോമീറ്ററിനുള്ളില്‍ അപകടങ്ങള്‍ നടക്കുന്നതു പതിവാണ്. താഴെ കോഴിച്ചെനയില്‍നിന്ന് നിയന്ത്രണംവിട്ട പ്രണവം ബസ് കത്തിയമര്‍ന്നാണ് വര്‍ഷങ്ങള്‍ക്കു മുന്‍പു പൂക്കിപ്പറമ്പിലുണ്ടായ ദുരന്തത്തില്‍ 44 പേര്‍ മരിച്ചത്.
മേലേ കോഴിച്ചെനയില്‍നിന്ന് കക്കാട് ഭാഗത്തേക്കു പോകുമ്പോള്‍ വിശാലമായ ഒരു കിലോമീറ്റര്‍ നിളത്തിലുള്ള റോഡാണിവിടെ. ഇതിനു പുറമേ ഇറക്കംകൂടി ആയതിനാല്‍ വാഹനങ്ങളുടെ വേഗത വര്‍ധിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇതു നിയന്ത്രിക്കുതിനു പ്രത്യേക സംവിധാനമോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഹമ്പോ ഈ ഭാഗത്തില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago