ആയിരം തുഗ്ലക്കുമാര്‍ ഒരാളില്‍ സന്നിവേശിച്ചതാണ് മോദി: ബിന്ദു കൃഷ്ണ
കൊല്ലം: മോദിയുടെ ഭരണപരിഷ്‌കാരങ്ങള്‍ തുഗ്ലക്കിനെപ്പോലും നാണിപ്പിക്കുന്നതാണെന്ന് ഡി.സി.സി. പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. നോട്ട് നിരോധിച്ച് തൊഴിലാളികളെ കഷ്ടപ്പെടുത്തുന്നതിനെതിരെ പ്രതിഷേധിച്ച് ഐ.എന്‍.ടി.യു.സി വുമണ്‍ വര്‍ക്കേഴ്‌സ് കൗണ്‍സില്‍ കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയില്‍ സംഘടിപ്പിച്ച പട്ടിണി കലമുടയ്ക്കല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദു കൃഷ്ണ. ആയിരം തുഗ്ലക്കുമാര്‍ ഒരാളില്‍ സന്നിവേശിച്ചാല്‍ അതാണ് നരേന്ദ്ര മോദിയെന്ന് മോദിയുടെ ജനവിരുദ്ധ ഭരണപരിഷ്‌കാരങ്ങളെ പരാമര്‍ശിച്ച് ബിന്ദു കൃഷ്ണ പരിഹസിച്ചു. തൊഴിലാളികള്‍ അവര്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം ബാങ്കില്‍ നിന്ന് തിരിച്ചെടുക്കണമെങ്കില്‍ സംഘ് പരിവാറിന്റേയും മോദിയുടെയും തിട്ടൂരം വാങ്ങേണ്ട ഗതികേടിലാണെന്നും അവര്‍ കുറ്റപ്പെടുത്തി.
ഐ.എന്‍.ടി.യു.സി. വുമണ്‍ വര്‍ക്കേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കൃഷ്ണവേണി ജി.ശര്‍മ്മ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി. കൊല്ലം ജില്ലാ പ്രസിഡന്റ് എന്‍.അഴകേശന്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് ഡോ. ജി പ്രതാപവര്‍മ്മ തമ്പാന്‍, ജമീലാ ഇബ്രാഹിം, സൂരജ് രവി, കാഞ്ഞിരംവിള അജയകുമാര്‍, പി.ജര്‍മിയാസ്, വടക്കേവിള ശശി, ജി.ജയപ്രകാശ്, അയത്തില്‍ തങ്കപ്പന്‍, സരസ്വതിയമ്മ, ഗോപികാ റാണി, സിസിലി സ്റ്റീഫന്‍, രമാ ഗോപാലകൃഷ്ണന്‍, ജയശ്രീ രമണന്‍, യു. വഹീദാ, ഉഷാ രാജ്, ശ്രീകുമാരി, എസ്.നാസറുദ്ദീന്‍, അനീഷ് അരവിന്ദ്, വിഷ്ണു സുനില്‍ പന്തളം, കെ.ബി ഷഹാല്‍, എ.എം. അന്‍സാരി, ഒ.ബി. രാജേഷ്, മൈലക്കാട് സുനില്‍, നാലുതുണ്ടില്‍ റഹീം, പനയം സജീവ്, ഡി.ശകുന്തള, ബീനാ സതീശന്‍, സിന്ധു ഗോപന്‍, ശാന്തകുമാരിയമ്മ, പി.കെ രാധ, എസ്.പി.മഞ്ചു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."