HOME
DETAILS

അധികൃതര്‍ക്ക് മൗനം; മാലിന്യം കുമിഞ്ഞ് കൂടി ഹരിപ്പാട്

  
backup
May 25 2016 | 22:05 PM

11610-2

ഹരിപ്പാട്: നഗരം മാലിന്യത്തിന്റെ പിടിയിലായിട്ടും അധികൃതര്‍ക്ക് മൗനം. മഴക്കാലമെത്താന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കേ സാംക്രമിക രോഗ ഭീതിയിലാണ് ജനങ്ങള്‍. നഗരസഭാ വാര്‍ഡുകളിലും അനുബന്ധ പഞ്ചായത്തുകളിലും പ്ലാസ്റ്റിക്, ഇറച്ചി മാലിന്യം, കടകളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങള്‍ എന്നിവ കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുന്നു. ഇതോടൊപ്പം കടുത്ത വേനലിന് ശേഷമുള്ള മഴയില്‍ കൊതുകുകള്‍ ഉള്‍പ്പടെ വന്‍തോതില്‍ വര്‍ധിക്കുന്നതും കുടിവെള്ളം മലിനമാകാനുള്ള സാധ്യത നിലനില്‍ക്കുന്നതും ഭീഷണിയായിരിക്കുകയാണ്.
ഹരിപ്പാടിന്റെ കാര്‍ഷിക മേഖലയായ കുമാരപുരം, കരുവാറ്റ, ചെറുതന, വീയപുരം, പള്ളിപ്പാട് എന്നിവിടങ്ങളിലാണ് രോഗ ഭീതിയേറുന്നത്. താഴ്ന്ന ഭൂപ്രദേശമായ ഇവിടെ ഇടതോടുകളും ചെറു ജലാശയങ്ങും ചതുപ്പ് നിലങ്ങളും ഏറെയുള്ളത് കൊതുകും എലിയും വന്‍തോതില്‍ പെരുകുവാന്‍ ഇടയാക്കുന്നു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവര്‍ക്കാണ് രോഗഭീഷണി കൂടുതല്‍.
എലിപ്പനി, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എച്ച്.വണ്‍.എന്‍.വണ്‍ തുടങ്ങിയ വൈറസ് രോഗങ്ങളും ജലംമലിനപ്പെടുന്നത് മൂലമുള്ള മഞ്ഞപ്പിത്തം എന്നിവ വ്യാപിക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം പ്രദേശത്ത് എലിപ്പനി, ഡെങ്കിപ്പനി, എച്ച്.വണ്‍.എന്‍.വണ്‍ എന്നിവ ബാധിച്ച് ഗര്‍ഭിണി അടക്കം നിരവധിപേര്‍ മരിച്ചിരുന്നു. രോഗ ചികിത്സയേക്കാള്‍ അഭികാമ്യം രോഗപ്രതിരോധത്തിനാണെന്ന് മേഖലയിലെ വിദഗ്ദര്‍ അഭിപ്രായപ്പെടുമ്പോഴും മഴക്കാലം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോഴും ഇത് സംബന്ധിച്ച് യാതൊരു നടപടിയും അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.
മുന്‍ വര്‍ഷങ്ങളില്‍ പഞ്ചായത്തിലെ വാര്‍ഡ് അടിസ്ഥാനത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിനായി കര്‍മ പദ്ധതി തയ്യാറാക്കുകയും 10000 രൂപ വീതം അനുവദിക്കുകയും ചെയ്തിരുന്നെങ്കിലും ഇത് ഫലപ്രദമായി നടന്നില്ല.
പണത്തിന്റെ വിനിയോഗത്തെ സംബന്ധിച്ചും സമീപ കാലത്ത് വന്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഹരിപ്പാട് പഞ്ചായത്തും സമീപ പഞ്ചായത്തുകളിലെ വാര്‍ഡുകളും ചേര്‍ന്ന് നഗരസഭ രൂപീകരിച്ചുവെങ്കിലും ഇവിടെയും മാലിന്യ നിര്‍മ്മാര്‍ജനത്തിനോ രോഗവ്യാപനം തടയുവാനോ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ടൗണ്‍ഹാള്‍ ജംഗ്ഷന്‍ മുതല്‍ ആശുപത്രി ജംഗ്ഷന്‍ വരെ റോഡിന് ഇരുവശവും ഓടകള്‍ നിര്‍മ്മിച്ച് സ്‌ളാബിട്ട് മൂടി ഫുട്പാത്ത് നിര്‍മ്മിച്ചുവെങ്കിലും വിവിധ സ്ഥാപനങ്ങളുടെ മാലിന്യ കുഴലുകള്‍ വീണ്ടും ഓടയ്ക്കുള്ളിലേക്ക് തുറന്ന് വിട്ടിരിക്കുകയാണ്.
ഓട നിര്‍മ്മാണ സമയത്ത് ഇങ്ങനെ കുഴലുകള്‍ നീക്കം ചെയ്തിരുന്നുവെങ്കിലും പൊതുജന ആരോഗ്യത്തിന് ഭീഷണിയായി പൊതു ഓടയിലേക്ക് മാലിന്യം ഒഴുക്കിയവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിന്റെ ഫലമായി നിര്‍മ്മാണം പൂര്‍ത്തിയായ ഓടയിലേക്ക് വീണ്ടും മാലിന്യ കുഴലുകള്‍ സ്ഥാപിച്ചിരിക്കുന്നതായും മഴസമയത്ത് കോടതി ജംഗ്ഷന്‍ പരിസരത്ത് ഓടയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായും വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്.
സമീപമുള്ള കടകളില്‍ നിന്നും ജൈവ അജൈവ മാലിന്യങ്ങള്‍ ഫുട്പാത്തിനിടയിലെ ചെറിയ വിടവിലൂടെ ഉള്ളിലേക്ക് തള്ളുന്നതും നീരൊഴുക്ക് തടസ്സപ്പെടാനും ഇടയാക്കിയേക്കും. ഓടയുടെ ഉള്ളില്‍ കൂടിയും സമീപത്ത് കൂടിയും കുടിവെള്ള പൈപ്പുകള്‍ കടന്നു പോകുന്നുണ്ട്. പഴകി ദ്രവിച്ച പൈപ്പ് പൊട്ടി പലഭാഗത്തുകൂടെയും കുടിവെള്ളം പുറത്തേക്ക് ഒഴുകുന്നത് മലിനജലവുമായി കൂടികലരുവാനും ജലജന്യ രോഗങ്ങള്‍ പടരാനും ഇടയാക്കുന്നു. ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്നും കോഴിഫാമുകളില്‍ നിന്നും പ്‌ളാസ്റ്റിക് കിറ്റുകളിലാക്കി മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ റോഡരികലും തോടുകളിലും തള്ളുന്നതും പതിവായിട്ടുണ്ട്.
മിക്ക കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണ്. അവശിഷ്ടങ്ങള്‍ സംസ്‌കരിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന നിയമം നിലനില്‍ക്കെയാണ് ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാനപനങ്ങളും ഇക്കാര്യത്തില്‍ കണ്ണടയ്ക്കുന്നത്.
കിണറുകളില്‍ ബ്ലീച്ചിങ് പൗഡര്‍ ഇട്ട് വെള്ളം രോഗാണുവിമുക്തമാക്കുക, വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക, വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളില്‍ കൊതുക്എലി നശീകരണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക, കൊതുകിന്റെ സാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളില്‍ ഫോഗിംഗ് നടത്തുക, സാംക്രമിക രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കുക, സമീപമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ മരുന്നുകളും സൗകര്യങ്ങളും ഏര്‍പ്പെടുത്തുക, ഔഷധപൊടി ഉപയോഗിച്ച് വീടുകളില്‍ പുകയിടുക, രോഗപ്രതിരോധശേഷി സംരക്ഷിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങളും നടപടികളും സ്വീകരിക്കുക തുടങ്ങിയവയെല്ലാം മഴക്കാലത്തിന് മുന്‍പ് നടപ്പാക്കിയില്ലെങ്കില്‍ ഹരിപ്പാട് വീണ്ടും സാംക്രമിക രോഗനഗരമായി മാറും.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago