HOME
DETAILS
MAL
രജീഷ് കൊല്ലങ്കണ്ടിക്കെതിരേയുള്ള യു.എ.പി.എ തുടരില്ല
backup
January 17, 2017 | 10:16 AM
കൊച്ചി: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രജീഷ് കൊല്ലങ്കണ്ടിക്കെതിരേ യു.എ.പി.എ ചുമത്താനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു. ഇദ്ദേഹത്തിനെതിരേ യു.എ.പി.എ ചുമത്താനുള്ള കുറ്റാരോപണങ്ങള്‍ ഇല്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
രജീഷ് കൊല്ലങ്കണ്ടിക്കെതിരേ യു.എ.പി.എ ചുമത്തിയതിനെതിരേ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. യു.എ.പി.എ കേസുകള്‍ പുന:പരിശോധിക്കുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും പ്രസ്താവിച്ചിരുന്നു.
പോരാട്ടം സംഘടനയുടെ ചെയര്‍മാന്‍ എം.എന്‍ രാവുണ്ണിയെ ഒളിവില്‍ താമസിക്കാന്‍ സഹായമൊരുക്കി എന്നാരോപിച്ചാണ് ഇദ്ദേഹത്തിനെതിരേ യു.എ.പി.എ ചുമത്തിയിരുന്നത്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് നേരത്തെ ഇദ്ദേഹത്തെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."