HOME
DETAILS

ലഹരി വിഷയത്തില്‍ സമൂഹത്തിന്റെ ജാഗ്രത അത്യാവശ്യമെന്ന് മുഖ്യമന്ത്രി

  
backup
January 17, 2017 | 10:50 PM

%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4

 


കോഴിക്കോട്: ലഹരി വസ്തുക്കളുടെ ഉപയോഗവും മദ്യ ഉപയോഗവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സമൂഹത്തിന്റെ പൊതുവായ ജാഗ്രത ഈ വിഷയത്തില്‍ അത്യാവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ സഹകരണ ആശുപത്രിയിലെ ഉദര-കരള്‍ രോഗ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലിസിന്റെ ഭാഗത്തു നിന്ന് വിഷയത്തില്‍ നടപടികള്‍ ഉണ്ടെങ്കില്‍ പോലും സമൂഹവും ശ്രദ്ധചെലുത്തേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരേ രോഗത്തിനു തന്നെ വിവിധ തരത്തിലുള്ള ചികിത്സ കാണാന്‍ സാധിക്കും. രോഗം ഒന്നു തന്നെ. എന്നാല്‍ ആശുപത്രികള്‍ മാറുമ്പോള്‍ ചികിത്സാ ചെലവും വര്‍ധിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അവയവ മാറ്റത്തിന് രണ്ടുലക്ഷം രൂപമുതല്‍ 13 ലക്ഷം രൂപ വരെ കേരളത്തില്‍ ഈടാക്കുന്നു. ഇവിടെയാണ് സഹകരണ ആശുപത്രികളുടെ പ്രസക്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ വരുന്ന ചികിത്സാ ചെലവിനോടടുത്തു തന്നെയാണ് സഹകരണ ആശുപത്രികളിലെയും ചികിത്സാ ചെലവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്ലഡ് കംപോണന്റ് സെപറേഷന്‍ യൂനിറ്റ് ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ കെ. വിനയചന്ദ്രന്‍ നായരെ നഗരസഭാ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി, എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, എം.കെ മുനീര്‍, വി.കെ.സി മമ്മദ് കോയ, പി.ടി.എ റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ടി.പി ശ്രീധരന്‍, ടി.സി ബിജുരാജ്, മനയത്ത് ചന്ദ്രന്‍, സി.എന്‍ ബാലകൃഷ്ണന്‍, പി. മോഹനന്‍ മാസ്റ്റര്‍, ടി. സിദ്ദീഖ്, ഉമര്‍ പാണ്ടികശാല, ടി.വി ബാലന്‍, ടി. പി ജയചന്ദ്രന്‍, ഡോ. അരുണ്‍ ശിവശങ്കര്‍, എം. ബാലകൃഷ്ണന്‍, ശ്രീദേവി ശ്രീറാം, കൈതപ്രം ദാമോദരന്‍ നമ്പൂതിരി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  3 days ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  3 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  3 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  3 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  3 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  3 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  3 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  3 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  3 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  3 days ago