കൂലിയെ ചൊല്ലി തര്‍ക്കം നെല്ല് സംഭരണം വൈകിയേക്കും
അണ്ടത്തോട്: നെല്ലിന്റെ കൂലിയെ ചൊല്ലി സപ്പ്‌ലൈകോയും മില്ല് ഉടമകളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നെല്ല് സംഭരണം വൈകാന്‍ സാധ്യത. വിളവെടുപ്പ് ആരംഭിച്ച മുണ്ടകന്‍നെല്ലിന്റ സംഭരണമാണ് പ്രതിസന്ധിയിലായത്. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ല് ഉടമകള്‍ക്ക് കിലോഗ്രാമിന് നൂറ്റിമുപ്പത്തിയെട്ട് രൂപയാണ് നല്‍കിയിരുന്നത്.ഈ സീസണ്‍ മുതല്‍ നൂറ്റി തൊണ്ണൂറ് രൂപ കൂലി വേണമെന്ന ആവശ്യത്തില്‍ മില്ല് ഉടമകള്‍ ഉറച്ചു നിന്നതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. ഇതോടെ സപ്ലൈകോ നെല്ല് സംഭരിക്കുന്നത് താല്‍കാലികമായി നിറുത്തി വെച്ചിരിക്കുകയാണ്. നെല്ല് കിലോഗ്രാമിന് ഇരുപത്തിയൊന്നര രൂപ നിരക്കില്‍ നെല്ല് സംഭരിക്കാന്‍ തീരുമാനിച്ചെങ്കിലും സംഭരണം വൈകിയതോടെ കൊഴുത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ നെല്ല് കെട്ടി കിടക്കുകയാണ്. നന്നംമുക്ക് പഞ്ചായത്തില്‍ നൂറു ടണ്ണും പെരുമ്പടപ്പ് പഞ്ചായത്തിലെ കുട്ടാടന്‍ പാട ശേഖരത്തില്‍ നൂറ്റിയിരുപത് ടണ്ണും നെല്ലുമാണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്. തൃശൂര്‍ ജില്ലയിലെ പാട ശേഖരങ്ങളിലും സംഭരണം ആരംഭിച്ചിട്ടില്ല. തര്‍ക്കം പരിഹാരമായില്ലങ്കില്‍ നെല്ല് പാട ശേഖരങ്ങളില്‍ തന്നെ കിടക്കുന്നത് ദോഷകരമാകുമോയെന്ന ആശങ്കയും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."