പെരിന്തല്‍മണ്ണയിലെ എല്‍.പി വിദ്യാര്‍ഥികള്‍ക്ക് ഇനി രാവിലെയും 'കുശാല്‍'
പെരിന്തല്‍മണ്ണ: നഗരസഭയിലെ നാലു സര്‍ക്കാര്‍ എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്കുന്ന പദ്ധതിക്കു തുടക്കംകുറിച്ചു. നഗരസഭയുടെ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ അധ്യയന വര്‍ഷത്തിലെ 30 ദിവസം 654 വിദ്യാര്‍ഥികള്‍ക്ക് പൈലറ്റ് പദ്ധതി എന്ന നിലയില്‍ പ്രഭാത ഭക്ഷണം നല്‍കും.
ഇതിന്റെ പ്രായോഗിക വശങ്ങള് പഠിച്ച് അടുത്ത അധ്യയന വര്‍ഷം എല്ലാ എല്‍.പി സ്കൂളുകളിലും പദ്ധതി വ്യാപിപ്പിക്കും. വിജയപഥം വിദ്യാഭ്യാസ പദ്ധതി പ്രകാരം കുട്ടികളെ നേരത്തെ സ്കൂളിലെത്താന്‍ പ്രേരിപ്പിച്ച് പഠന നിലവാരവും പൊതുവിദ്യാഭ്യാസത്തോടുള്ള അഭിരുചിയും വര്‍ധിപ്പിക്കലാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ചു ലക്ഷം രൂപ നഗരസഭ വാര്‍ഷിക പദ്ധതിയില്‍നിന്നു ചിലവഴിച്ചാണ് ഈ വര്‍ഷം പദ്ധതി നടപ്പാക്കുന്നത്.
നഗരസഭയിലെ ഗവ. സെന്‍ട്രല്‍ എല്‍.പി സ്കൂളിലെ 326 വിദ്യാര്‍ഥികള്‍ക്കും ഗവ. പഞ്ചമി സ്കൂളിലെ 140 വിദ്യാര്‍ഥികള്‍ക്കും ഗവ. കക്കൂത്ത് എല്‍.പി സ്കൂളിലെ 98 വിദ്യാര്‍ഥികള്‍ക്കും ഗവ. വെസ്റ്റ് സ്കൂളിലെ 90 വിദ്യാര്‍ഥികള്‍ക്കുമാണ് ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്.
ഇഡ്ഡലി, അപ്പം, ഇടിയപ്പം, ഉപ്പുമാവും പഴവും എന്നിവ അടങ്ങിയ പ്രഭാത ഭക്ഷണവിഭവങ്ങള്‍ സ്കൂളിലേക്ക് കുടുംബശ്രീ യൂനിറ്റുകള്‍ വഴി നേരിട്ടെത്തിക്കും. സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം നല്കി നഗരസഭാ ചെയര്മാന് എം. മുഹമ്മദ് സലീം ഉദ്ഘാടനെ ചെയ്തു. വൈസ് ചെയര്മാന് നിഷി അനില്‍ രാജ് അധ്യക്ഷയായി. കിഴിശ്ശേരി മുസ്തഫ, തെക്കത്ത് ഉസ്മാന്, നാസര്‍ കിഴിശ്ശേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."