എസ്.കെ.എസ്.എസ്.എഫ് സമരത്തിലേക്ക്
പരപ്പനങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് അന്വേഷണത്തില്‍ പൊലിസിന്റെ അനാസ്ഥയ്ക്കെതിരേ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സമരത്തിലേക്ക്. സമര പ്രഖ്യാപന സംഗമം 31ന് തിരൂരില്‍ നടക്കും. മതം മാറിയതിനെ തുടര്‍ന്നാണ് ഫൈസല്‍ കൊല്ലപ്പെട്ടതെന്നു തെളിഞ്ഞിട്ടും പൊലിസ് ഇരുട്ടില്‍ തപ്പുകയാണ്. ഫൈസലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ മുഴുവന്‍ ആര്.എസ്.എസ് നേതാക്കളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ജാഗ്രതയോടെയുള്ള അന്വേഷണം വേണമെന്നും എസ്.കെ.എസ്.എസ്.എഫ് ആവശ്യപ്പെട്ടു. യാസര്‍ വധക്കേസിലെ പ്രതികളെ വെറുതെവിട്ട ഗതി ഫൈസല്‍ വധക്കേസില്‍ വരാതിരിക്കാന്‍ വിവിധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അധ്യക്ഷനായി. പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശി റലി ശിഹാബ് തങ്ങള്‍, പി.എം റഫീഖ് അഹ്മദ്, ഷഹീര്‍ അന്‍വരി പുറങ്ങ്, ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, അനീസ് ഫൈസി മാവണ്ടിയൂര്‍, നൗഷാദ് ചെട്ടിപ്പടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."