അപകടവഴിയായി ചുരം റോഡ്
ഇരിട്ടി: ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണം ചെക്ക്‌പോസ്റ്റ് വെട്ടിച്ചുകടക്കാനുള്ള ചരക്കുലോറിയുടെ അമിതവേഗത. ഒരാഴ്ചയ്ക്കിടെ ചുരം റോഡിലുണ്ടായ രണ്ടാമത്തെ അപകടം കൂടിയാണ് ഇന്നലത്തേത്. ഇന്നലെ പുലര്‍ച്ചെ 3.15ഓടെയായിരുന്നു വടകരയില്‍ നിന്നുള്ള വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ നാടിനെ നടുക്കിയ ദുരന്തം.
കര്‍ണാടകയില്‍ നിന്നു ചുക്ക് കയറ്റിവന്ന പുന്നാട് സ്വദേശിയുടെ ലോറി പെരുമ്പാടി വില്‍പനനികുതി ചെക്ക്‌പോസ്റ്റിലെ ജീവനക്കാര്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ അമിതവേഗത്തിലെത്തി റോഡരികില്‍ നിര്‍ത്തിയ മറ്റു രണ്ടുലോറികളെ ഇടിച്ചശേഷമാണു കുടകിലേക്കു വിനോദയാത്രയ്ക്കു പോവുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ടവേര കാറിനു മുകളില്‍ മറിഞ്ഞത്. സമീപത്തെ റസ്‌റ്റോറന്റ് ജീവനക്കാരാണു രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതും അധികൃതരെ വിവരമറിയിച്ചതും. എന്നാല്‍ പുലര്‍ച്ചെ നടന്ന സംഭവം പുറംലോകമറിയാന്‍ വൈകിയതും ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ചില ജീവനെങ്കിലും രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നു നാട്ടുകാരും പൊലിസും പറയുന്നു.
അപകടത്തില്‍പ്പെട്ട ആഷിഖ് മരിച്ചതു രാവിലെ ഏഴോടെ രക്ഷാപ്രവര്‍ത്തകര്‍ നല്‍കിയ വെള്ളം കുടിച്ചതിനു ശേഷമാണത്രെ. ഇത്ര വലിയ അപകടമുണ്ടായിട്ടും സഹായത്തിനായി അതുവഴി പോകുന്ന വാഹനങ്ങള്‍ക്കു കൈകാണിച്ചിട്ടും നിര്‍ത്തിയില്ലെന്നു രക്ഷാപ്രവര്‍ത്തകര്‍ സങ്കടത്തോടെ പറയുന്നു. മൂന്നുദിവസം മുമ്പു മാക്കൂട്ടം കാക്കത്തോട് ക്ഷേത്രത്തിനു സമീപം മൈസൂരില്‍ വിനോദയാത്രയ്ക്കു പോയി മടങ്ങിയ വള്ളിത്തോട് സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചിരുന്നു. അമിതവേഗത്തില്‍ വരുന്ന ട്രാവലറിനു മുന്നില്‍ സഞ്ചരിച്ച കാര്‍ പെട്ടെന്നു നിര്‍ത്തിയതായിരുന്നു അപകടത്തിനു കാരണം.
ഇരുവാഹനങ്ങളും ഇടിച്ചശേഷം കൊക്കയിലേക്കു മറിഞ്ഞിരുന്നു. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമയി രക്ഷപ്പെട്ടെങ്കിലും ട്രാവലറിലെ യാത്രക്കാരായ 17 പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. മഴക്കാലം തുടങ്ങിയാല്‍ മേഖലയില്‍ അപകടം വര്‍ധിക്കുമെന്ന ആശങ്കയിലാണു ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."