HOME
DETAILS

ജില്ലയില്‍ മിന്നലില്‍ പരക്കെ നാശനഷ്ടം; മൂന്നു വീടുകള്‍ തകര്‍ന്നു മൂന്നു സ്ത്രീകള്‍ക്ക് പരുക്ക്

  
backup
May 26, 2016 | 7:19 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0


തൃശൂര്‍: ജില്ലയില്‍ ഇടിമിന്നലില്‍ പരക്കെ നാശനഷ്ടം. മൂന്നു വീടുകള്‍ തകര്‍ന്നു. മിന്നലേറ്റ് മൂന്നു സ്ത്രീകള്‍ക്ക് പരുക്കേറ്റു. പുന്നയൂര്‍ മൂന്നയിനി, പുന്നയൂര്‍ക്കുളം, എരുമപ്പെട്ടി എന്നിവിടങ്ങളിലാണ് ഇടിമിന്നലില്‍ വീടുകള്‍ തകര്‍ന്നത്. പുന്നയൂര്‍ പഞ്ചായത്തിലെ 18ാം വാര്‍ഡില്‍ മൂന്നയ്‌നി ബീച്ചില്‍ ആലുങ്ങല്‍ മുഹമ്മദാലിയുടെ വീട് ഇടിമിന്നലില്‍ തകര്‍ന്നു.
മുഹമ്മദാലിയുടെ ഭാര്യ ശരീഫ, മക്കളായ റംല, ഷാമില എന്നിവര്‍ക്ക് മിന്നലില്‍ പരുക്കേറ്റു. വീടു തകര്‍ന്നതിനു പുറമെ ഇലക്ട്രിക് മീറ്റര്‍ മിന്നലില്‍ പൊട്ടിത്തെറിക്കുകയും, വൈദ്യുതി ലൈനുകള്‍ കത്തുകയും ചെയതു. ആറു മാസം പ്രായമുള്ള കുട്ടിയടക്കം നാലു പേരാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടി നിലത്ത് വീണുവെങ്കിലും അപകടം സംഭവിച്ചില്ല. അയല്‍വാസികള്‍ ചേര്‍ന്നാണ് പരുക്കേറ്റവരെ ചാവക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വില്ലേജ് അധികൃതര്‍ വീട് സന്ദര്‍ശിച്ചു. പുന്നയൂര്‍ക്കുളം നാലാപ്പാട്ട് റോഡില്‍ മുണ്ടന്‍തറ വാസുവിന്റെ വീട് ഇടിമിന്നലില്‍ തകര്‍ന്നു. കോണ്‍ക്രീറ്റ് തൂണുകള്‍ നാട്ടിയ ഓല വീടാണ് തകര്‍ന്നത്. തൂണുകള്‍ക്കും, തറയ്ക്കും വിള്ളലുകള്‍ ഉണ്ടായി. തൊട്ടടുത്ത പൊലിയേടത്ത് ശിവരാമന്റെ വീട്ടിലെ കൂട്ടിലുണ്ടായിരുന്ന രണ്ട് ആടുകള്‍ ഇടിമിന്നലേറ്റ് ചത്തു. എരുമപ്പെട്ടി കുട്ടഞ്ചേരി ഭരണിച്ചിറയില്‍ ഇടിമിന്നലില്‍ വീടിന്റെ മേല്‍ക്കൂര കത്തിനശിച്ചു. കുടപ്പനക്കൂട്ടത്തില്‍ മോഹനന്റെ വീടിന്റെ മേല്‍ക്കൂരയാണ് നശിച്ചത്.
ടി.വി. ഉള്‍പ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. മേഖലയിലെ നിരവധി വീടുകളുടെ വൈദ്യുതി ബോര്‍ഡുകള്‍, ഫാന്‍, ടെലിവിഷന്‍, ഫ്രിഡ്ജ് എന്നിവയ്ക്കും ഇടിമിന്നലില്‍ നാശനഷ്ടം സംഭവിച്ചു.
ശക്തമായ കാറ്റിലും മഴയിലും എരുമപ്പെട്ടിയില്‍ റോഡരുകില്‍ നിന്നിരുന്ന മരം കടപുഴകി വീണ് വാഹനഗതാഗതം തടസപ്പെട്ടു.
എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിക്കു മുന്‍വശത്തു നിന്നിരുന്ന പൂമരമാണ് കടപുഴകി വീണത്.
സംഭവത്തില്‍ ആളപായമില്ല. നാട്ടുകാരുടേയും പരിസരവാസികളുടേയും നേതൃത്വത്തില്‍ മരക്കൊമ്പുകള്‍ മുറിച്ചുമാറ്റിയതിനു ശേഷം ഗതാഗതം പുനസ്ഥാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഘ്‌നേഷ് പുത്തൂർ ഇനി പുതിയ ടീമിനൊപ്പം; കൂടുമാറ്റം സഞ്ജുവിന്റെ പഴയ തട്ടകത്തിലേക്ക്

Cricket
  •  7 minutes ago
No Image

ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ്; ചരിത്രം കുറിച്ച് കെഎസ്ആർടിസി

Kerala
  •  24 minutes ago
No Image

ഹീര ഗ്രൂപ്പിന്റെ സ്വത്തുക്കൾ ലേലത്തിൽ വെക്കും; ഇ.ഡി നടപടിയിൽ പ്രതീക്ഷയർപ്പിച്ച് തട്ടിപ്പിനിരയായ യുഎഇയിലെ പ്രവാസികൾ

uae
  •  26 minutes ago
No Image

ഫുജൈറയിലും കിഴക്കൻ തീരങ്ങളിലും കനത്ത മഴ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

uae
  •  an hour ago
No Image

ലേലത്തിൽ 25.20 കോടി, എന്നാൽ ഗ്രീനിന് കിട്ടുക 18 കോടി മാത്രം; കാരണമിത്...

Cricket
  •  an hour ago
No Image

പ്രധാനമന്ത്രി നാളെ ഒമാനിൽ എത്തും: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം

oman
  •  an hour ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍ 

Kerala
  •  an hour ago
No Image

മസാലബോണ്ട് ഇടപാടിലെ ഇ.ഡി നോട്ടിസ്: തുടര്‍ നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

Kerala
  •  an hour ago
No Image

ഐഎഫ്എഫ്കെയിൽ കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദർശിപ്പിക്കും: മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തം; ഗോഡൗൺ അ​ഗ്നിക്കിരയായി; തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

uae
  •  an hour ago