തെരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്ന് ബി.ജെ.പി പ്രമുഖ നേതാക്കളെ ഒഴിവാക്കി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഭാരതീയ ജനതാ പാര്‍ട്ടി പ്രമുഖ നേതാക്കളെ ഒഴിവാക്കി.
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്ന പ്രമുഖ നേതാക്കളുടെ പട്ടിക പുറത്തിറക്കിയപ്പോഴാണ് പ്രമുഖരെ തഴഞ്ഞത്.
മുന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ കൂടിയായ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. മുരളി മനോഹര്‍ ജോഷി, വരുണ്‍ ഗാന്ധി, 1990 ലെ രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാവ് വിനയ് കത്യര് തുടങ്ങിയവരെ ഒഴിവാക്കിയുള്ള ലിസ്റ്റാണ് ദേശീയ നേതൃത്വം പുറത്ത് വിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ പ്രസിഡണ്ട് അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍ ഉള്‍ക്കൊള്ളുന്ന ലിസ്റ്റില്‍ പ്രമുഖരെ ഒഴിവാക്കിയതിന് കാരണം വ്യക്തമല്ല.
നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള മോദിയുടെ നയങ്ങളെ എതിര്‍ത്തവരെയാണ് പ്രചരണത്തില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം.
വരുണ്‍ ഗാന്ധിയെ പ്രചരണത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിന്റെ മാതാവും കേന്ദ്രമന്ത്രിയുമായ മേനകാ ഗാന്ധിയെ പ്രചരണ സമിതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
നോട്ട് നിരോധനത്തെ തുടര്‍ന്ന് തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിച്ചെതിനെതിരെ പ്രതികരിച്ചതിനാലാണ് അദ്വാനിയെ ഒഴിവാക്കിയതെന്നാണ് വിവരം.
ബി.ജെ.പിയുടെ പ്രധാന പരിപാടികളില്‍ പോലും കേവലം കാഴ്ച്ചക്കാരാനാക്കിയാണ് അദ്വാനിയെ പാര്‍ട്ടി അപമാനിച്ചിരുന്നത്.
തെരഞ്ഞൈടുപ്പ് പ്രചരണത്തില്‍ നിന്ന് കൂടി അദ്ദേഹത്തെ ഒഴിവാക്കിയതിലൂടെ പാര്‍ട്ടി പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."