ഇന്തോനേഷ്യയില്‍ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ
ജക്കാര്‍ത്ത: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ ഇന്തോനേഷ്യയില്‍ നിയമം വരുന്നു. വധശിക്ഷയോ രാസ ഷണ്ഡീകരണമോ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രസിഡന്റ് ജോകോ വിഡോഡോയാണ് ഇക്കാര്യം അറിയിച്ചത്. ഈയിടെ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം വര്‍ധിച്ച സാഹചര്യത്തിലാണിത്. ഈയിടെ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവമാണ് സര്‍ക്കാരിനെ പുതിയ നിയമനിര്‍മാണത്തിന് പ്രേരിപ്പിച്ചത്. ലൈംഗിക പീഡനത്തിന്റെ പരമാവധി ശിക്ഷയായി വധശിക്ഷയാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. ഇപ്പോഴിത് 14 വര്‍ഷം വരെ തടവാണ്.
ഇപ്പോള്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കുന്നതിന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ധരിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ മാസം സ്‌കൂള്‍വിട്ട് വീട്ടിലേക്കു വരുന്നതിനിടെ 14 കാരിയെ 18 കാരനായ ഫാക്ടറി തൊഴിലാളിയാണ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇത് ദേശീയ പ്രക്ഷോഭത്തിന് വഴിവച്ചിരുന്നു. ഷണ്ഡീകരണമോ വധശിക്ഷയോ നല്‍കണമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."