കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം മാതാപിതാക്കള്‍ ശ്രദ്ധിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്
കൊച്ചി: കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെങ്ങനെയെന്ന് മാതാപിതാക്കള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി വീട്ടിലെ തുറന്ന സ്ഥലത്തുവച്ച് ഇന്റര്‍നെറ്റും കമ്പ്യൂട്ടറുമുപയോഗിക്കാന് കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി. ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗത്തെ കുറിച്ച് വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ഇജാഗ്രത പദ്ധതിയുടെ രണ്ടാംഘട്ടം ഇന്‍ഫോപാര്‍ക്കിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്) പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ ജാഗ്രത പദ്ധതിയുടെ പോസ്റ്റര്‍ മുഖ്യമന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു. ചടങ്ങില്‍ പി.ടി.തോമസ് എംഎല്‍എ അധ്യക്ഷനായിരുന്നു. ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ.സഫിറുള്ള മുന്‍കൈയെടുത്ത് ആവിഷ്കരിച്ച ഇ ജാഗ്രതയുടെ ആദ്യഘട്ടം ഒക്ടോബര്‍ 21നാണ് ആരംഭിച്ചത്. എറണാകുളം, കോതമംഗലം, ആലുവ, മൂവാറ്റുപുഴ എന്നീ വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 101 ഗവണ്മെന്റ് ഹൈസ്ക്കൂളുകളെയാണ് ഈ ഘട്ടത്തില്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്.
പദ്ധതിയ്ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സാമ്പത്തിക പിന്തുണയുമുണ്ട്.എസ്.ബി.ടി റീട്ടെയ്ല്‍ ബാങ്കിങ് ചീഫ് ജനറല്‍ മാനേജര്‍ എം.കെ. ഭട്ടാചാര്യ, ടി.സി.എസ് വൈസ് പ്രസിഡന്റ് ദിനേശ്.പി. തമ്പി, ഇജാഗ്രത പ്രൊജക്ട് മാനേജര്‍ നിഷ ആനന്ദരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."