ഇന്ത്യയുടെ സൗന്ദര്യം ബഹുസ്വരതയില്‍: എസ്. അമീനുല്‍ഹസന്‍
പാലക്കാട്: ഇന്ത്യയുടെ സൗന്ദര്യം ബഹുസ്വരതയാണെന്നും രാജ്യ പുരോഗതിക്ക് അതു നിലനിര്‍ത്തപ്പെടണമെന്നും ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചന സമിതിയംഗം എസ്. അമീനുല്‍ ഹസന്‍. എന്നാല്‍ അത് ഇല്ലാതാക്കി പ്രത്യേകമായ ജീവിത ശൈലി നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം രാജ്യത്ത് നടക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായാണ് ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യ ഭരണം മുതലാളിത്ത സംസ്‌കാരത്തിലേക്ക് പോവുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. അതിന്റെ തെളിവാണ് അപ്രതീക്ഷിതമായി ഉണ്ടായ നോട്ട് നിരോധനം. രാജ്യത്ത് ജനാധിപത്യ ഭരണഘടന സ്ഥാപനങ്ങള്‍ നോക്കു കുത്തികളാവുകയാണ്. ഉന്നത ഭരണ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരു പ്രത്യേക ചിന്താധാര വെച്ചു പുലര്‍ത്തുന്നവരെ മാത്രം കുത്തിക്കയറ്റുന്നു . രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്കും സ്വാതന്ത്രത്തിനുമെതിരെയുള്ള കടന്നു കയറ്റങ്ങള്‍ക്കെതിരെ ഒറ്റമിച്ചുള്ള മുന്നേറ്റം നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷനായി. പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശ്രീധരന്‍ ആശംസകളര്‍പ്പിച്ചു. തവാസുല്‍ യൂറോപ്പിന്റെ ഡയറക്ടറും ഇറ്റാലിയന്‍ പ്രബേിധകയും എഴുത്തുകാരിയുമായ ഡോ.സബ്രീന ലേറോയും മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ ശങ്കരനാരായണനും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്തു. പി.മുജീബുറഹ്മാന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. മ
ുഹമ്മദ് ഹനീഫ മന്‍ബഈ, വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍, പി.വി.റഹ്മാബി , പി സി.ഹംസ എന്നിവര്‍ സംസാരിച്ചു.ടി. ശാകിര്‍, തൗഫീഖ് മമ്പാട്, പി. റുക്‌സാന പ്രഭാഷണം നിര്‍വഹിച്ചു. അബ്ദുല്‍ ഹകീം നദ്‌വി സമാപന ഭാഷണം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."