HOME
DETAILS

വികസന പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തണം: ചീഫ് സെക്രട്ടറി

  
backup
January 23 2017 | 03:01 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf-3

വടക്കാഞ്ചേരി: വികസന പ്രവര്‍ത്തനങ്ങള്‍ക്കു രൂപംനല്‍കുമ്പോള്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പറഞ്ഞു. മാതൃകാപരമായി വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനായിരിക്കണം മുന്‍ഗണന. താഴേതട്ടിലുള്ള പ്രൊഫഷനലുകളുടെ സേവനം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിനെയും ജലസ്രോതസുകളെയും നവീകരിച്ചും ശുദ്ധീകരിച്ചും ആസൂത്രിതമായ നഗരവികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വടക്കാഞ്ചേരി നഗരസഭ 20 വകുപ്പുകളെ സംയോജിപ്പിച്ചു നടപ്പാക്കുന്ന 'ഹരിത കേരളം' പദ്ധതിയുടെ സമര്‍പ്പണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എസ്.എം വിജയാനന്ദ്.
അനുവദിച്ചു കിട്ടുന്ന തുക മുഴുവന്‍ ചെലവഴിക്കുക എന്നതല്ല യഥാര്‍ഥ വികസനം. കുറഞ്ഞ ചെലവില്‍ നടപ്പാക്കുന്നതിനാണു മുന്‍ഗണന നല്‍കേണ്ടത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എസ്.സി, എസ്.ടി വിഭാഗങ്ങളും പൊതുവിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന വലിയ അന്തരം ഇല്ലാതാക്കാന്‍ കഴിയണം. ത്രിതല പഞ്ചായത്തുകള്‍ സല്‍ഭരണത്തിനും സേവനത്തിനും മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അത്താണിയിലെ പെരിങ്ങണ്ടൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ്കിഷോര്‍ അധ്യക്ഷനായി.
ജില്ലാ കലക്ടര്‍ എ. കൗശികന്‍ മുഖ്യാതിഥിയായിരുന്നു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആര്‍ സോമനാരായണന്‍, ടി.എന്‍ ലളിത, നഗരസഭാ സെക്രട്ടറി ലിജോ അഗസ്റ്റിന്‍, കൗണ്‍സിലര്‍മാര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

5914 രൂപയ്ക്ക് ഇന്ത്യയില്‍ നിന്നും പറക്കാം, കിടിലന്‍ ഓഫറുമായി എയര്‍ അറേബ്യ; ബുക്കിംഗ് തുടങ്ങി

uae
  •  12 days ago
No Image

പുതിയതിനു പകരം പഴയ കാർ നൽകി  കബളിപ്പിച്ചു; പുതിയ കാറും 50,000 രൂപ നഷ്ടപരിഹാരവും നൽകാൻ   ഉത്തരവ്

Kerala
  •  12 days ago
No Image

40 വർഷത്തെ ഇന്ത്യയുടെ ലോക റെക്കോർഡ് തകർത്തു; ചരിത്രനേട്ടത്തിന് ഇനി പുതിയ അവകാശികൾ

Cricket
  •  12 days ago
No Image

അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ട് യു.എസ്;  'ഹഹ വൗ'  കമന്റോടെ പോസ്റ്റ് പങ്കു വെച്ച് മസ്‌ക് 

International
  •  12 days ago
No Image

തരൂരിനെ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലിലെത്തിക്കാന്‍ ഡി.വൈ.എഫ്.ഐ; നേരിട്ടെത്തി ക്ഷണിച്ച് എ.എ റഹീമും വി.കെ സനോജും

Kerala
  •  12 days ago
No Image

കൂടുതല്‍ ഉറപ്പോടെ ചൂരല്‍മലയില്‍ പുതിയ പാലം നിര്‍മിക്കും; 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം

Kerala
  •  12 days ago
No Image

കോട്ടയം മെഡി.കോളജില്‍ ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചു; ചികിത്സാപിഴവുണ്ടായെന്ന പരാതിയുമായി കുടുംബം

Kerala
  •  12 days ago
No Image

'ഞങ്ങള്‍ ചോദിച്ചത് ഞങ്ങള്‍ക്ക് അവകാശപ്പെട്ട നികുതിപ്പണം,അവകാശങ്ങള്‍ കവര്‍ന്നെടുത്താല്‍ 'ഗെറ്റ് ഔട്ട് മോദി' പ്രക്ഷോഭം' മുന്നറിയിപ്പുമായി ഉദയനിധി 

National
  •  12 days ago
No Image

സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും, മന്ത്രിസഭായോഗത്തില്‍ അംഗീകാരമായില്ല

Kerala
  •  12 days ago
No Image

സ്വർണവിലയിൽ തുടർച്ചയായി മൂന്നാം ദിനവും കുതിപ്പ് തന്നെ 

Business
  •  12 days ago