ബൈക്ക് മറിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്
ചങ്ങരംകുളം: ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ റോഡുകളില്‍ രൂപപ്പെട്ട വന്‍ ഗര്‍ത്തങ്ങള്‍ കഴിഞ്ഞ ദിവസം അടച്ചിരുന്നു.
എന്നാല്‍ ശാസ്ത്രീയ രീതിയില്‍ ഓട്ടയടപ്പ് നടത്താത്തത് കഴിഞ്ഞ ദിവസം അപകടത്തിന് കാരണമായി. കുഴികളില്‍ നിറച്ച ടാറും മെറ്റലും തമ്മിലുളള അനുപാതത്തിലുളള വ്യത്യാസവും റോളര്‍ ഉപയോഗിച്ച് റോഡില്‍ അവ ശക്തിയായി പതിപ്പിക്കാത്തതും മൂലം റോഡിനേക്കാള്‍ ഓട്ടയടച്ച ഭാഗം ഉയര്‍ന്നു നിന്നിരുന്നു.
ഇതില്‍ കയറി ഇറങ്ങിയതിനാലാണ് കഴിഞ്ഞ ദിവസം ജില്ലാ അതിര്‍ത്തിയായ കടവല്ലൂര്‍ പാടത്ത് പശ്ചിമ ബംഗാള്‍ സ്വദേശി അഹമ്മദ് യാസിര്‍ (29)ന്റെ ബൈക്ക് മറിഞ്ഞ് പരിക്കേറ്റത് .
നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്തുണ്ടായ റോഡ് സുരക്ഷാ ഭിത്തിയില്‍ ഇടിച്ചു നിന്നതിനാല്‍ ബൈക്ക് തൊട്ടടുത്ത തോട്ടിലേക്ക് മറിയാതെ രക്ഷപ്പെട്ടു.
കേച്ചേരിയില്‍ മാര്‍ബിള്‍ തൊഴിലാളിയാണ് ഇയാള്‍. പരിക്കേറ്റ യാസിറിനെ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.
സംസ്ഥാന പാത 2008 ഓടെ നവീകരണം പൂര്‍ത്തിയാക്കിയതിനു ശേഷം വാര്‍ഷിക മിനുക്കു പണികള്‍ ചെയ്യാനോ മറ്റോ അധികൃതര്‍ തയാറാകാതെ പേരിന് ഓട്ടയടപ്പ് മാത്രമാണ് വര്‍ഷങ്ങളായി ഇവിടെ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."