'ഗേറ്റ്വേ ലിറ്റ് ഫെസ്റ്റ്് ' മുംബൈയില്‍
കോഴിക്കോട്: മലയാളം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രാദേശിക ഭാഷാ എഴുത്തുകാരുടെ മൂന്നാമത് ദേശീയ സാഹിത്യോല്‍സവം 'ഗെയ്റ്റ്വേ ലിറ്റ് ഫെസ്റ്റ് ' ഫെബ്രുവരി 25, 26 തിയതികളില്‍ മുംബൈ നരിമാന് പോയിന്റിലെ എക്സ്പിരിമെന്റല്‍ തിയേറ്ററില്‍ നടക്കും. മലയാളത്തെ പ്രതിനിധീകരിച്ച് അടൂര്‍ ഗോപാലകൃഷ്ണനും എം.മുകുന്ദനും കെ.ആര് മീരയും അഞ്ജലി മേനോനുമാണ് ഇത്തവണ സാഹിത്യോല്സവത്തില് പങ്കെടുക്കുന്നത്. പതിനഞ്ച് ഭാഷകളില്‍ നിന്നായി നാല്പതിലേറെ പ്രമുഖ സാഹിത്യകാരന്മാര് ഗെയ്റ്റ്വേ ലിറ്റ് ഫെസ്റ്റില്‍ അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കാക്ക ത്രൈമാസികയും കമ്മ്യൂണിക്കേഷന്‍ കമ്പനിയായ പി ഫോര്‍ സിയും ചേര്‍ന്നാണ് പ്രാദേശികഭാഷാ എഴുത്തുകാര്‍ക്ക് വേണ്ടി വേദിയൊരുക്കുന്നത്. പ്രമുഖ ഒഡിയ കവിയും പദ്മശ്രീ പുരസ്കാര ജേതാവുമായ ഹല്‍ദര്‍ നാഗിനെ ഗെയ്റ്റ്വേ ലിറ്റ് ഫെസ്റ്റില്‍ ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."