ഇന്നു മുതല്‍ പത്തു ദിവസം ട്രെയിനുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: ഇരിഞ്ഞാലക്കുട, പുതുക്കാട് സ്റ്റേനുകള്ക്കിടയില് ട്രാക്ക് ബലപ്പെടുത്തുന്ന ജോലി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ക്ക് ഇന്നു മുതല്‍ ഫെബ്രുവരി ആറു വരെ നിയന്ത്രണം ഏര്‍പെടുത്തുമെന്ന് ദക്ഷിണ റെയിവേ അറിയിച്ചു.
പാലക്കാട്ടേക്കുള്ള അമൃത എക്സ്പ്രസ് (16343) ആലുവയില്‍ 135 മിനുട്ട് നിര്‍ത്തിയിടും. ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്സ്പ്രസ് (16127)എറണാകുളത്തിനു ശേഷം രണ്ടര മണിക്കൂറോളം വൈകും. എറണാകുളം- പറ്റ്ന എക്സ്പ്രസ് (22149), ശനിയാഴ്ചകളിലുള്ള തിരുവനന്തപുരം- നിസാമുദ്ദിന് സൂപ്പര്‍ ഫാസ്റ്റ് (22655), വ്യാഴാഴ്ചയും തിങ്കളാഴ്ചയുമുള്ള കൊച്ചുവേളി- മുംബൈ (22653) എന്നിവ ഒരു മണിക്കൂര്‍ വൈകും. എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍ (56370) ചാലക്കുടിയില്‍ 20 മിനുട്ട് പിടിച്ചിടും.
പാത ഇരട്ടിപ്പിക്കല്‍ ജോലികളും മാവേലിക്കര, ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്ത് സബ്വേ നിര്‍മാണവും നടക്കുന്നതിനാല്‍ ഇന്ന് ഒരു ദിവസം മാത്രം കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. ബംഗളൂരു- കന്യാകുമാരി ഐലന്റ് എക്സ്പ്രസ് (16526), കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി (12081), തിരുവനന്തപുരം- ഹൈദരാബാദ് ശബരി (17229), കന്യാകുമാരി- മുംബൈ ജയന്തി (16382), ഇരു ദിശകളിലുമുള്ള കേരള എക്സ്പ്രസ് (12625, 12626) എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. ഈ വണ്ടികള്‍ക്ക് എറണാകുളം ജങ്ഷന്, ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളില്‍ പ്രത്യേക സ്റ്റോപ്പ് ഉണ്ടാകും .
രാവിലെ 8.35നുള്ള കൊല്ലം- കോട്ടയം പാസഞ്ചര്‍ (56394), വൈകുന്നേരം 5.45നുള്ള കോട്ടയം- കൊല്ലം പാസഞ്ചര്‍(56393), രാവിലെ 5.25നുള്ള എറണാകുളം- കൊല്ലം മെമു (66307), 11.10നുള്ള കൊല്ലം- എറണാകുളം മെമു (66308), 10ന് ആലപ്പുഴ വഴിയുള്ള എറണാകുളം- കായംകുളം പാസഞ്ചര്‍ (56381), തിരിച്ച് ഉച്ചയ്ക്ക് ഒന്നിനുള്ള കായംകുളം- എറണാകുളം പാസഞ്ചര്‍ (56382) എന്നിവ പൂര്‍ണമായും റദ്ദാക്കും. പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ ഇരുദിശകളിലും (56365, 56366) കോട്ടയത്തിനും ഗുരുവായൂരിനും ഇടയില്‍ മാത്രം സര്‍വിസ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."