HOME
DETAILS
MAL
ഇരട്ടകുളത്ത് മദ്യവില്പനശാല: ജനരോക്ഷം ശക്തം
backup
January 28 2017 | 07:01 AM
കിളിമാനൂര്‍ : ഇരട്ടകുളത്ത് ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്പന ശാല തുടങ്ങുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം, കടക്കല്‍ പ്രവര്‍ത്തിച്ചു വരുന്ന മദ്യ വില്‍പ്പന ശാല ഇരട്ടകുളത്തേക്ക് മാറ്റുന്നുവെന്നാണ് വിവരം.
ഇതിനായി വാടക കെട്ടിടം എടുത്തതായി വിവരം പുറത്തുവന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ കടക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്.എസ് .ബിജു ഉദ്ഘാടനം ചെയ്തു .ഒരു കാരണവശാലം ഇവിടെ മദ്യ വില്‍പ്പന ശാല തുടങ്ങുവാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍ .തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിന്റേയും കൊല്ലം ജില്ലയിലെ കടക്കല്‍ കുമ്മിള്‍ പഞ്ചായത്തുകളുടെയും അതിര്‍ത്തി പ്രദേശമാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."